രണ്ടാം ആഴ്ചയിലും ചിരിപ്പിച്ച് വീഴ്ത്തി 'നുണക്കുഴി'; മികച്ച കളക്ഷൻ നേടി ജീത്തു ജോസഫ് ചിത്രം

റിലീസ് ചെയ്ത് രണ്ടാമത്തെ വാരാന്ത്യത്തിൽ 2.25 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

dot image

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ കോമഡി ചിത്രമാണ് നുണക്കുഴി. ആഗസ്റ്റ് 15ന് തിയറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണവും കളക്ഷനുമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാമത്തെ വാരാന്ത്യത്തിൽ 2.25 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ആദ്യ ദിനം 1.65 കോടിയാണ് നുണക്കുഴി കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ നുണക്കുഴി 12 കോടി രൂപ നേടി. ജിസിസി മാർക്കറ്റിലും ചിത്രത്തിന് മികച്ച കളക്ഷൻ നേടാൻ സാധിക്കുന്നുണ്ട്. 5.79 കോടിയാണ് ചിത്രം ഇതുവരെ ജിസിസിയിൽ നിന്ന് നേടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് കെ ആർ കൃഷ്ണകുമാർ ആണ്. തീർത്തും ഒരു കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് സിദ്ദിഖ്, ബൈജു, മനോജ് കെ ജയൻ എന്നിവർ കാഴ്ചവച്ചിരിക്കുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

'ട്വൽത്ത് മാൻ', 'കൂമൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷ്ണകുമാർ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമാണ് നുണക്കുഴി. ഛായാഗ്രഹണം സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us