അടിയന്തരാവസ്ഥ കാലം പ്രമേയമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്ത 'എമര്ജന്സി' എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ തനിക്ക് നേരെ ഭീഷണികള് ഉണ്ടാവുന്നതായി നടന് വിശാഖ് നായര്.
ചിത്രത്തിൽ ജര്നൈല് സിംഗ് ഭിന്ദ്രന്വാല എന്ന കഥാപാത്രമാണ് താൻ അവതരിപ്പിച്ചതെന്ന് കരുതി നിരവധി ആളുകൾ അശ്ലീല സന്ദേശങ്ങളും വിദ്വേഷ കമന്റുകളും അയക്കുന്നതായി വിശാഖ് പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലുടെയായിന്നു നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല് ചിത്രത്തില് സഞ്ജയ് ഗാന്ധിയായിട്ടാണ് വിശാഖ് നായര് അഭിനയിച്ചത്. ഇതു മനസിലാക്കാതെയാണ് തനിക്കെതിരെ ചിലര് തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കുന്നതെന്നും വിശാഖ് നായര് പറഞ്ഞു.
തനിക്കെതിരെ തെറ്റായ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ അതിന് മുമ്പ് വസ്തുതകൾ ദയവായി പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നെന്നും വിശാഖ് പറഞ്ഞു.
വിശാഖിന്റെ ഇന്സ്റ്റഗ്രാം പോസ്റ്റ് പൂര്ണരൂപം,
'ഹായ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് നേരെ വധഭീഷണിയും അശ്ലീല സന്ദേശങ്ങളും പരാമർശങ്ങളും ഉണ്ടാകുന്നുണ്ട്. എമർജൻസി എന്ന ചിത്രത്തിൽ ജര്നൈല് സിംഗ് ഭിന്ദ്രന്വാലെയുടെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരാണ് ഇത് ചെയ്യുന്നത്. ഈ സിനിമയിൽ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് ഞാൻ ചെയ്തതെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. എനിക്കെതിരെ തെറ്റായ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ അതിന് മുമ്പ് നിങ്ങളുടെ വസ്തുതകൾ ദയവായി പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു.' എന്നാണ് വിശാഖ് നായർ പറയുന്നത്.
പാ രഞ്ജിത് - വിക്രം ചിത്രം തങ്കലാൻ 100 കോടി ക്ലബ്ബിൽ, കേരളത്തിലും മികച്ച കളക്ഷൻസെപ്റ്റംബർ ആറിന് റിലീസ് ചെയ്യാനിരിക്കുന്ന എമര്ജന്സിയിൽ കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി വേഷമിടുന്നത്. ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചാബില് പ്രക്ഷോഭം നടന്നിരുന്നു. സിനിമ സിഖ് വിരുദ്ധമാണെന്നും സിഖുകാരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആരോപിച്ചാണ് വിമര്ശനം ഉയർന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ. മണികര്ണിക ഫിലിംസാണ് നിർമാണം.