കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'മെയ്യഴഗൻ' ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ്. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ സി പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 27-ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ കമൽ ഹാസൻ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും മെയ്യഴഗനുണ്ട്.
ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നിർമ്മാതാക്കൾ ചിത്രത്തിൻ്റെ സൗണ്ട് ട്രാക്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മൊത്തം ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അവയിൽ രണ്ടെണ്ണം പാടിയിരിക്കുന്നത് കമൽഹാസനാണ്. 'യാരോ ഇവൻ യാരോ' എന്ന തുടങ്ങുന്ന ഗാനം ഉമ ദേവി രചിച്ച് ഗോവിന്ദ് വസന്ത കമ്പോസ് ചെയ്തിരിക്കുന്നതാണ്. വിജയ് നരേനൊപ്പം 'പോരേൻ നാൻ പോരേൻ' എന്ന ഗാനവും കമൽഹാസൻ പാടിയിട്ടുണ്ട്.
തെലുങ്കിലെ 'ഹേമ കമ്മിറ്റി' റിപ്പോർട്ട് ഇപ്പോഴും ഇരുട്ടത്ത്; എന്തിനായിരുന്നു ആ സബ് കമ്മിറ്റി?ജ്യോതികയുടെയും സൂര്യയുടെയും നിർമ്മാണ കമ്പനിയായ 2 ഡി എന്റർടൈൻമെന്റ്സാണ് ചിത്രം നിർമിക്കുന്നത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.