റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ അഡ്വാൻസ് റിസർവേഷനിൽ റെക്കോർഡിട്ട് വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. ഇതുവരെ ഇന്ത്യയിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളിലാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. സാക്നിൽക് റിപ്പോർട്ടുകൾ പ്രകാരം 12.82 കോടി രൂപയുടെ പ്രീ-സെയിൽ നടന്നിട്ടുണ്ട്. ബ്ലോക്ക് ചെയ്ത സീറ്റുകൾ ഉൾപ്പെടെ അഡ്വാൻസ് ബുക്കിംഗിൽ നിന്നുള്ള മൊത്തം ഓപ്പണിംഗ് ഡേ ഗ്രോസ് ഏകദേശം 16.25 കോടി രൂപയാണ്. കമൽഹാസൻ അഭിനയിച്ച ആക്ഷൻ ത്രില്ലറായ ഇന്ത്യൻ 2ൻ്റെ മുൻ റെക്കോർഡ് മറികടന്ന് 2024-ൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിംഗ് നേടിയ തമിഴ് സിനിമയായി ഗോട്ട് ഇതിനോടകം മാറിയിട്ടുണ്ട്.
'ലിയോ' ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയ 12 കോടിയാണ് 'ദി ഗോട്ടി'ന് മുന്നിൽ ഇനിയുള്ള റെക്കോർഡ്. 10 കോടിക്കടുത്താണ് 'ലിയോ' കേരളത്തിൽ നിന്ന് ആദ്യ ദിനം നേടിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'ദി ഗോട്ട്' കേരളത്തിൽ വിതരണത്തിൽ എത്തിക്കുന്നത്. 'ലിയോ'ക്ക് ശേഷം ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. എജിഎസ് എന്റര്ടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് 'ദി ഗോട്ട്' നിർമ്മിക്കുന്നത്.
നിധി കാക്കും ഭൂതത്തിനായി കാത്തിരിപ്പ് നീളും; ബറോസ് ഒക്ടോബറിലും എത്തില്ല?രണ്ട് മണിക്കൂർ 59 മിനിറ്റ് 39 സെക്കന്റുകളാണ് സിനിമയുടെ ദൈർഘ്യം. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.