ബോളിവുഡിലെ സൂപ്പർഹിറ്റ് ചിത്രം സ്ത്രീ 2 ന്റെ പോസ്റ്റർ കോപ്പിയടിച്ചതാണ് എന്ന ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ അമർ കൗശിക്. ചിത്രത്തിന്റെ ഒരു പോസ്റ്റർ നെറ്റ്ഫ്ലിക്സിലെ സീരീസായ സ്ട്രേഞ്ചർ തിങ്സിൽ നിന്ന് കോപ്പിയടിച്ചതാണ് എന്നാണ് ആരോപണം. എന്നാൽ ഇത്തരത്തിലൊരു സാമ്യതയെക്കുറിച്ച് ആദ്യം അറിയില്ലായിരുന്നു എന്നും അതിനാലാണ് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിച്ചത് എന്നുമാണ് സംവിധായകൻ പറയുന്നത്.
പോസ്റ്റർ ഡിസൈനർ ഒരുക്കിയതായിരുന്നു ആ പോസ്റ്റർ. അത് തങ്ങൾക്കെല്ലാം ഇഷ്ടമായതിനാൽ സിനിമയുടെ പരസ്യ പ്രചാരണത്തിന് ഉപയോഗിച്ചു. ആ പോസ്റ്ററിന് സ്ട്രേഞ്ചർ തിങ്സുമായി സാമ്യതയുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. സ്ട്രേഞ്ചർ തിങ്സിൽ നിന്ന് കോപ്പിയടിക്കണമെന്ന് കരുതിയിരുന്നില്ല. ഈ കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ആ പോസ്റ്റർ റിലീസ് ചെയ്യില്ലായിരുന്നു എന്നും അമർ കൗശിക് വ്യക്തമാക്കി. ഇന്ത്യ ടുഡേയോടായിരുന്നു സംവിധായകന്റെ പ്രതികരണം.
മുഹമ്മദ് കുട്ടി, ഒമർ ഷെരീഫ്, സജിൻ; മമ്മൂട്ടിയുടെ പേര് മാറ്റങ്ങൾകഴിഞ്ഞ മാസമായിരുന്നു സ്ത്രീ 2 പോസ്റ്റർ റിലീസ് ചെയ്തത്. പിന്നാലെ സ്ട്രേഞ്ചർ തിങ്സ് സീസൺ 2ന്റെ ഔദ്യോഗിക പോസ്റ്ററുമായുള്ള ഈ പോസ്റ്ററിന്റെ സാമ്യത ഏറെ ചർച്ചയാവുകയും ചെയ്തു. നിരവധിപ്പേരാണ് പോസ്റ്ററിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ പങ്കുവെച്ചത്.
സ്ത്രീ 2വിലെ വില്ലനായ പ്രേതവും അയാള്‍ വസിക്കുന്ന പാതാളതുല്യമായ ലോകവും അവിടെ കുടുങ്ങി കിടക്കുന്ന ഇരകളും തുടങ്ങിയവയും സ്ട്രേഞ്ചര്‍ തിങ്സുമായി സാമ്യമുള്ളവയാണെന്ന് അഭിപ്രായങ്ങളുയർന്നിരുന്നു. അഭിഷേക് ബാനര്‍ജി അവതരിപ്പിച്ച ജന എന്ന കഥാപാത്രവും സീരിസിലെ വില്‍ എന്ന കഥാപാത്രവും തമ്മിലുള്ള സാദൃശ്യങ്ങളും ചിലര്‍ ചൂണ്ടിക്കാണിച്ചു. ഈ വായനകള്‍ കൂടി വന്നതോടെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന ആരോപണത്തിന് ശക്തിയേറുകയായിരുന്നു.
മമ്മൂക്ക അങ്ങനെ അധികം പാടാറില്ല... പക്ഷേ പാടിയാൽ ഹിറ്റാ; സൂപ്പർഹിറ്റായ 'മമ്മൂട്ടിപ്പാട്ടുകൾ'അതേസമയം ബോളിവുഡ് ബോക്സ് ഓഫീസിൽ വൻ മുന്നേറ്റമായി മാറിയിരിക്കുകയാണ് സ്ത്രീ 2. ആഗോളതലത്തിൽ സിനിമയുടെ കളക്ഷൻ 750 കോടിയിലേക്ക് അടുക്കുകയാണ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് 'സ്ത്രീ 2' വിലെ മറ്റു പ്രധാന അഭിനേതാക്കൾ. അക്ഷയ് കുമാർ, വരുൺ ധവാൻ എന്നിവരും സിനിമയിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്.