സഹോദരനെ കുത്തിക്കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

അട്ടപ്പാടി നെല്ലിപ്പതി സ്വ​ദേശിയാണ് ശിവനുണ്ണി.മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
സഹോദരനെ കുത്തിക്കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
Updated on

അട്ടപ്പാടി: സഹോദരനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദര ഭാര്യയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ശിവനുണ്ണിക്ക് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അട്ടപ്പാടി നെല്ലിപ്പതി സ്വ​ദേശിയാണ് ശിവനുണ്ണി.

എട്ടു വർഷം മുമ്പാണ് കേസിനാസ്പ​ദമായ സംഭവം. 2016 ജൂലൈ 18 നാണ് പ്രതിയായ ശിവനുണ്ണി തന്റെ സഹോദരനായ പ്രഭാകരനെ കുത്തിക്കൊലപ്പെടുത്തിയത്. കൽപ്പണിക്കാരനായ പ്രഭാകരൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് ശിവനുണ്ണി പ്രഭാകരനെ കുത്തിക്കൊലപ്പെടുത്തുന്നത്. പുരയിടത്തിൽ കാത്തു നിന്ന ശിവനുണ്ണി ചാടിവീണ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ടാണ് പ്രഭാകരന്‍റെ ഭാര്യയായ വിജയ ഓടിയെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും കുത്തിയിരുന്നു. വിജയയ്ക്ക് തുടയിലും കുത്തേറ്റിരുന്നു. ആളുകൾ എത്തുന്നതിന് മുന്നേ പ്രഭാകരൻ മരിച്ചു.

സഹോദരനെ കുത്തിക്കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
ആളില്ലാത്ത വീടുകളിൽ മോഷണം; കൃത്യം നടത്തുന്നത് പുലർച്ചെ, പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളും

ശിവനുണ്ണിയുടെയും പ്രഭാകരന്റെയും അമ്മ 17 വർഷം മുമ്പ് വിഷം കഴിച്ച് മരിച്ചിരുന്നു. അമ്മയെ കൂടാതെ സഹോദരിയും സഹോദരിയുടെ നാല് വയസുകാരി മകളും വിഷം കഴിച്ചതിന് പിന്നിൽ പ്രഭാകരനാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രഭാകരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിവനുണ്ണിക്ക് വിധിച്ചത്. വിജയയെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് അഞ്ച് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും അനുഭവിക്കണം. പ്രഭാകരന്‍റെ പിതാവ് മണി വിചാരണയ്ക്കിടെ വാഹനപകടത്തിൽ മരിച്ചിരുന്നു. പ്രഭാകരനെ കുത്തിയ കേസിലെ സാക്ഷിയായിരുന്നു പിതാവ് മണി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com