ആര്‍സിബി റിട്ടേണ്‍സ്; രാജകീയമായി തിരിച്ചുവന്ന് റോയല്‍ ചലഞ്ചേഴ്‌സ്

ഇതാദ്യമായല്ല ആർ സി ബി അവസാന സ്ഥാനങ്ങളിൽ നിന്നും തിരിച്ചുവരുന്നത്
ആര്‍സിബി റിട്ടേണ്‍സ്; രാജകീയമായി തിരിച്ചുവന്ന് റോയല്‍ ചലഞ്ചേഴ്‌സ്
Updated on

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഐപിഎല്‍ സീസണില്‍ പുറത്താകലിന്റെ വക്കിലെത്തിയ ടീം. അവിടെ നിന്ന് തിരിച്ചുവരവിന് തുടക്കം കുറിച്ചു. ബെംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ഇനി രണ്ട് കടമ്പകളാണുള്ളത്. അവസാന രണ്ട് മത്സരങ്ങളും ജയിക്കണം. ഒപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ബെംഗളൂരുവിന് അനുകൂലമാകണം. റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് കളിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം അവരുടെ ചരിത്രം പറയും.

പ്രഥമ ഐപിഎല്‍ സീസണില്‍ ഏഴാം സ്ഥാനക്കാരായ ടീം. രണ്ടാം സീസണെത്തുമ്പോള്‍ ഒരു മാറ്റം വരുത്തി. അന്നത്തെ റെക്കോര്‍ഡ് തുക പ്രതിഫലം നല്‍കി കെവിന്‍ പീറ്റേഴ്‌സണെ ടീമിലെത്തിച്ചു. ഇംഗ്ലീഷ് വെടിക്കെട്ട് താരത്തിനെ ടീം നായകനാക്കി. എന്നാല്‍ പാതി സീസണ്‍ മാത്രം കളിച്ച താരം യാതൊരു മികവും കാട്ടിയില്ല. ബെംഗളൂരു തോല്‍വികൊണ്ടു വലഞ്ഞു. പിന്നാലെ ദേശീയ ടീമിന്റെ പരമ്പരയ്ക്കായി പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. അപ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രം. പീറ്റേഴ്‌സണ്‍ മടങ്ങിയതോടെ അനില്‍ കുംബ്ലെ നായകനായി. പിന്നെ കണ്ടത് അതിഗംഭീര തിരിച്ചുവരവ്. അവസാന നാല് മത്സരങ്ങള്‍ വിജയിച്ച് സെമിയിലെത്തി. പക്ഷേ കലാശപ്പോരില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദിനോട് ഒമ്പത് റണ്‍സിന് പരാജയപ്പെട്ടു.

മൂന്നാം സീസണില്‍ മൂന്നാം സ്ഥാനക്കാരായി. നാലാം സീസണില്‍ രണ്ടാം പതിപ്പിന്റെ തനി ആവര്‍ത്തനം. ആദ്യ അഞ്ച് മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രം. ഓസ്‌ട്രേലിയക്കാരന്‍ ഡിര്‍ക്ക് നാനെസ് പരിക്കേറ്റ മടങ്ങിയപ്പോള്‍ ക്രിസ് ഗെയില്‍ പകരക്കാരനായി വന്നു. പിന്നെ രണ്ടാം സീസണിന് സമാനമായ തിരിച്ചുവരവ്. താരലേലത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന ഗെയില്‍ ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോററായി. പക്ഷേ ഇത്തവണയും ബെംഗളൂരുവിന് ഫൈനല്‍ പിഴച്ചു. ഗെയിലിനെ പുറത്താക്കിയിടത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി.

2016ല്‍ ഒരിക്കല്‍ കൂടെ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചു. ആദ്യ ഏഴ് മത്സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച ശേഷമുള്ള തിരിച്ചുവരവ്. ഇന്നും ആരും തകര്‍ക്കാത്ത 973 റണ്‍സ് വിരാട് കോഹ്‌ലി സ്വന്തമാക്കിയ സീസണ്‍. ആവേശം നിറഞ്ഞ കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് വീണു.

ആര്‍സിബി റിട്ടേണ്‍സ്; രാജകീയമായി തിരിച്ചുവന്ന് റോയല്‍ ചലഞ്ചേഴ്‌സ്
എനിക്ക് യുവരാജ് ആകണം; നാലാം നമ്പറിൽ പകരക്കാരനാകാൻ അഭിഷേക് ശർമ്മ

ഒരിക്കല്‍ കൂടെ റോയല്‍ ചലഞ്ചേഴ്‌സ് പോരാടുകയാണ്. ആദ്യ എട്ട് മത്സരങ്ങളില്‍ ഒറ്റ ജയം മാത്രം. പിന്നെ വമ്പന്‍ വിജയങ്ങള്‍. തിരിച്ചുവരാന്‍ തുടങ്ങിയാല്‍ ബെംഗളൂരുവിനെ ഭയക്കണം. പ്ലേ ഓഫിലേക്ക് ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com