പതിനേഴാം പതിപ്പിലും ആർസിബി വീണു; ഐപിഎൽ കിരീടം ഇനിയും അകലെ

കളി മാറ്റാനായി ഷിമ്രോണ്‍ ഹെറ്റ്മയര്‍ അവതരിച്ചു.
പതിനേഴാം പതിപ്പിലും ആർസിബി വീണു; ഐപിഎൽ കിരീടം ഇനിയും അകലെ
Updated on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇനി മൂന്ന് ദിവസം മാത്രം. 17-ാം പതിപ്പിന്റെ ചാമ്പ്യനെ അറിയാന്‍ രണ്ട് മത്സരം ബാക്കി. അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ റോയല്‍ ചലഞ്ചേഴ്‌സും വീണിരിക്കുന്നു. കിരീടത്തിനായി കിംഗ് കോഹ്‌ലി ഇനിയും കാത്തിരിക്കണം. സാധ്യമാകുന്നതെല്ലാം അയാള്‍ ചെയ്തു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു ടീം മുഴുവന്‍ അയാള്‍ക്കൊപ്പം നിന്നു. പക്ഷേ അവസാന വിജയം തീരുമാനിക്കുന്നത് ആ ദിവസമാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരവും അനിശ്ചിതത്ത്വം നിറഞ്ഞതായിരുന്നു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യം ബാറ്റിംഗിനെത്തി. ഡു പ്ലെസിയും വിരാട് കോഹ്‌ലിയും നന്നായി തുടങ്ങി. ട്രെന്റ് ബോള്‍ട്ടിന്റെ ബൗളിംഗ് മികച്ചതായിരുന്നു. പക്ഷേ ആവേശും സന്ദീപും നിരാശപ്പെടുത്തി. യൂസ്വേന്ദ്ര ചഹലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഒടുവില്‍ അശ്വിന്റെ അനുഭവ സമ്പത്ത് രാജസ്ഥാന് തുണയായി. പ്രതിരോധിക്കാന്‍ കഴിയാവുന്ന ഒരു സ്‌കോറിലേക്ക് ആര്‍സിബി എത്തിയില്ല. ബാറ്റര്‍മാരുടെ പ്രകടനം ശരാശരിയില്‍ ഒതുങ്ങി. എട്ടിന് 172 വിജയത്തിന് പോന്ന സ്‌കോര്‍ ആയിരുന്നില്ല.

പതിനേഴാം പതിപ്പിലും ആർസിബി വീണു; ഐപിഎൽ കിരീടം ഇനിയും അകലെ
സഞ്ജു ഇത്തവണ സെല്‍ഫിഷ് ആയി കളിച്ചു; രവിചന്ദ്രന്‍ അശ്വിന്‍

പതിവുപോലെ പതിഞ്ഞ തുടക്കമാണ് രാജസ്ഥാനും ലഭിച്ചത്. എങ്കിലും ആദ്യ വിക്കറ്റില്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. ഇടയ്ക്ക് വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. ഒടുവില്‍ കളി മാറ്റാനായി ഷിമ്രോണ്‍ ഹെറ്റ്മയര്‍ അവതരിച്ചു. ഒരുവശത്ത് ഹെറ്റ്മയര്‍ സ്‌കോറിംഗ് നടത്തിയത് റിയാന്‍ പരാഗിന്റെ സമ്മര്‍ദ്ദം കുറിച്ചു. ഇരുവരും വീണപ്പോള്‍ രാജസ്ഥാന്‍ ജയം ഉറപ്പിച്ചിരുന്നു. കൈപ്പിടിയിലെത്തിയ വിജയം റോവ്മാന്‍ പവല്‍ സ്വന്തമാക്കി. 17-ാം പതിപ്പിലും ആര്‍സിബിക്ക് കണ്ണീരോടെ വിട. നിങ്ങള്‍ നടത്തിയ പോരാട്ടം എക്കാലവും ഓര്‍മ്മിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com