സ്പിന്നെറിയാൻ ആളുണ്ട്; രാജസ്ഥാനെ കുടുക്കിയ ഇടം കയ്യൻ കോംബോ

സണ്‍റൈസേഴ്‌സ് കുറിച്ച 175 മിനിമം സ്‌കോര്‍ മാത്രം.
സ്പിന്നെറിയാൻ ആളുണ്ട്; രാജസ്ഥാനെ കുടുക്കിയ ഇടം കയ്യൻ കോംബോ
Updated on

ഐപിഎല്‍ സീസണിലെ ഏറ്റവും മോശം ബൗളിംഗ് നിര. സ്പിന്നെറിയാന്‍ നല്ലൊരാളില്ല. അതായിരുന്നു ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേരിട്ട പ്രധാന പ്രശ്‌നം. പക്ഷേ ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കഥ മാറി. ഒരല്‍പ്പം സ്പിന്നൊക്കെ ഞങ്ങളുടെ കയ്യിലുമുണ്ട്. ഇത് വ്യക്തമാക്കിയ പ്രകടനം സണ്‍റൈസേഴ്‌സ് പുറത്തെടുത്തു.

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീം. മഞ്ഞുവീഴ്ച നിര്‍ണായകമാകുന്ന സ്റ്റേഡിയം. ടോസ് ലഭിച്ചാല്‍ മറ്റൊന്നും ചിന്തിക്കില്ല. ബൗളിംഗ് തിരഞ്ഞെടുക്കും. സഞ്ജു സാംസണും അതുതന്നെ ചെയ്തു.

സണ്‍റൈസേഴ്‌സ് കുറിച്ച 175 മിനിമം സ്‌കോര്‍ മാത്രം. രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സ് നിരയില്‍ നാല് പേസര്‍മാര്‍. പക്ഷേ പിച്ചിന്റെ സ്വഭാവം മാറുന്നത് കമ്മിന്‍സിന് മനസിലായി. പിന്നെ അഭിഷേക് ശര്‍മ്മയ്ക്കും ഷഹബാസ് അഹമ്മദിനും പന്ത് നല്‍കി.

സ്പിന്നെറിയാൻ ആളുണ്ട്; രാജസ്ഥാനെ കുടുക്കിയ ഇടം കയ്യൻ കോംബോ
'സഞ്ജു ആ ചെയ്തത് മണ്ടത്തരം'; വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

സീസണില്‍ ഷഹബാസ് ആകെ എറിഞ്ഞത് 150 പന്തുകള്‍ മാത്രം. അതില്‍ 24 പന്തുകള്‍ ഇന്നലത്തെ മത്സരത്തില്‍. അഭിഷേക് ആവട്ടെ എറിഞ്ഞത് വിരലിലെണ്ണാവുന്ന ഓവറുകള്‍ മാത്രം. പക്ഷേ രണ്ട് ഇടം കയ്യന്‍ സ്പിന്നര്‍മാര്‍ രാജസ്ഥാനെ പിടിച്ചുകെട്ടി. ഇരുവരെയും തുടര്‍ച്ചയായി പന്തേല്‍പ്പിച്ചത് കമ്മിന്‍സിന്റെ ബുദ്ധി. ഇനി ലക്ഷ്യം ഐപിഎല്‍ കിരീടം. ഒരൊറ്റ വിജയത്തില്‍ അത് സ്വന്തമാക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com