കളത്തിൽ കരുത്തായ താരം; തിരിച്ചുവരവിൽ ജർമ്മൻ ഹീറോ

ജർമ്മനിയുടെ ആദ്യ മൂന്ന് ​ഗോളിലും അയാളുടെ സാന്നിധ്യമുണ്ടായി.
കളത്തിൽ കരുത്തായ താരം; തിരിച്ചുവരവിൽ ജർമ്മൻ ഹീറോ
Updated on

യൂറോ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരം. ദുർബലരായ സ്കോട്ലൻഡിനെ തകർത്ത് ജർമ്മനി കരുത്ത് കാട്ടി. ഫ്ലോറിയൻ വിർട്സും ജമാൽ മുസിയാലയും കായ് ഹാവേർട്സും നിക്ലാസ് ഫുൾക്രൂഗും എമ്രി കാനും ​ഗോളുകൾ നേടി. ഇത്തവണ യുവനിരയെ കളത്തിലിറക്കാനുള്ള ജൂലിയൻ നാഗൽസ്മാൻറെ തീരുമാനം തെറ്റിയില്ല. യൂറോയിൽ ജർമ്മൻ വെല്ലുവിളി എതിരാളികൾക്ക് മുമ്പിൽ ഉയർന്നുകഴിഞ്ഞു. തലമുറ മാറുന്നതിന്റെ സൂചന നൽകിയ മത്സരം. പക്ഷേ ജർമ്മൻ വിജയത്തിന്റെ കരുത്തായത് ആ യുവനിരയിലല്ല. മധ്യനിരയിലെ അനുഭവസമ്പത്ത് തന്നെയാണ് വിജയകാരണം.

നാ​ഗൽസ്മാന്റെ തന്ത്രങ്ങൾക്ക് കളത്തിൽ കരുത്തേകിയ താരം. കരിയറിൽ ഒരു യൂറോ കപ്പ് മാത്രമാണ് അയാൾക്ക് നേടാനുള്ളത്. ഈ ടൂർണമെന്റിന് ശേഷം ബൂട്ട് അഴിക്കാനൊരുങ്ങുന്ന ടോണി ക്രൂസ്. മത്സരത്തിൽ ജർമ്മനിയുടെ ആദ്യ മൂന്ന് ​ഗോളിലും അയാളുടെ സാന്നിധ്യമുണ്ടായി. ആന്റോണിയോ റൂഡിഗറിൽ നിന്ന് പന്ത് സ്വീകരിച്ചു. ജോഷ്വ കിമ്മിച്ചിന് പാസ് നൽകി. തൊട്ടുടത്ത പാസ് ഫ്ലോറിയൻ വിർട്സ് വലയിലെത്തിച്ചു. മത്സരത്തിന്റെ 10-ാം മിനിറ്റിൽ ജർമ്മനിയുടെ ആദ്യ ​ഗോൾ.

കളത്തിൽ കരുത്തായ താരം; തിരിച്ചുവരവിൽ ജർമ്മൻ ഹീറോ
ഇനിയൊരു ടൂർണമെന്റിന് ഉണ്ടാകില്ല; വിരമിക്കൽ സൂചന നൽകി ട്രെന്റ് ബോൾട്ട്

രണ്ടാഴ്ചകൾക്ക് മുമ്പ് ചാമ്പ്യൻസ് ലീ​ഗിൽ മുത്തമിട്ട റയൽ മാഡ്രി‍ഡ് താരം. 2021ലെ യൂറോകപ്പിന്റെ പ്രീക്വാർട്ടറിൽ ജർമ്മനി ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങി. പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ടോണി ക്രൂസ് ബൂട്ടഴിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജർമ്മൻ ഫുട്ബോളിന്റെ മാനേജർ സ്ഥാനത്ത് ജൂലിയൻ നാ​ഗൽസ്മാനെത്തി. പിന്നാലെ ടോണി ക്രൂസിനെ തിരിച്ചുകൊണ്ടുവരാനായി ശ്രമം. ജർമ്മൻ ഫുട്ബോളിന്റെ കെട്ടുറപ്പിനായി തിരികെവരണമെന്ന് അയാളോട് അഭ്യർത്ഥിച്ചു. മധ്യനിരയിൽ ടോണി എത്തിയതോടെ പഴയ ജർമ്മനി കരുത്ത് വീണ്ടെടുത്തു.

കളത്തിൽ കരുത്തായ താരം; തിരിച്ചുവരവിൽ ജർമ്മൻ ഹീറോ
ഇതൊരു തുടക്കം മാത്രം; ജർമ്മൻ വിജയത്തിൽ ജൂലിയൻ നാഗൽസ്മാൻ

2014ൽ ഫിഫ ലോകകപ്പും 2017ൽ കോൺഫെഡറേഷൻ കപ്പും നേടിയ ടീം. ലോകഫുട്ബോളിൽ എക്കാലത്തും മുൻനിരയിലായിരുന്നവർ. നാല് തവണ ലോകജേതാക്കൾ. ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോകകപ്പ് നേട്ടം ഇറ്റലിക്കൊപ്പം പങ്കിടുന്നവർ. പക്ഷേ 2018 ലെ ലോകകപ്പ് മുതൽ അതിഭീകര തകർച്ചയെ ജർമ്മനി നേരിടുന്നു. ഇപ്പോൾ ഒരു തിരിച്ചുവരവ് ആ​ഗ്രഹിക്കുന്ന ടീം. യൂറോ കപ്പിന്റെ ആദ്യ മത്സരം പ്രതീക്ഷയും ആത്മവിശ്വാസവും നൽ​കുന്നു. ഇതൊരു തുടക്കം മാത്രമെന്ന നാ​ഗൽസ്മാന്റെ വാക്കുകൾ കളിക്കളത്തിൽ പ്രതിഫലിക്കട്ടെ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com