ജപ്പാനെ തകർത്തു; ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം ജയം

ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണ കൊറിയയെയും തായ്‌വാനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു
ജപ്പാനെ തകർത്തു; ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം ജയം
Updated on

ബുസാൻ/ദക്ഷിണ കൊറിയ : ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം. ആദ്യ രണ്ട് മത്സരങ്ങൾക്ക് സമാനമായി എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യൻ വിജയം. 62-18 എന്ന പോയിൻ്റിനാണ് ജപ്പാനെതിരെ ഇന്ത്യയുടെ ജയം. പതിവുപോലെ കബഡിയിലെ ഇന്ത്യൻ ആധിപത്യമാണ് ജപ്പാനെതിരെയും കണ്ടത്. ഇന്ത്യ ആദ്യ പതിനഞ്ച് പോയിൻ്റ് നേടിയപ്പോഴും ജപ്പാന് ആദ്യ പോയിൻ്റ് നേടാൻ കഴിഞ്ഞില്ല. ആദ്യ പകുതി പിന്നിടുമ്പോൾ 32-6 എന്നായിരുന്നു പോയിൻ്റ് നില.

രണ്ടാം പകുതിയിലും ഇന്ത്യൻ ആധിപത്യം തുടർന്നു. 62-18 എന്ന മികച്ച പോയിൻ്റോടെയാണ് ജപ്പാനെതിരായ വിജയം ആഘോഷിച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പ് കബഡിയിൽ കിരീടം നിലനിർത്തുകയാണ് ഇന്ത്യൻ ലക്ഷ്യം. ഇറാനെതിരെയും ഹോങ്കോങ്ങിനെതിരെയുമാണ് ഇന്ത്യയുടെ അവശേഷിക്കുന്ന ​ഗ്രൂപ്പ് മത്സരങ്ങൾ.

അതിനിടെ ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ജപ്പാനും ഇറാനും ചൈനയും ജയം നേടി. ദക്ഷിണ കൊറിയയ്ക്കെതിരെ 45-18 എന്ന പോയിൻ്റിനാണ് ജപ്പാൻ്റെ ജയം. 60-31 എന്ന പോയിൻ്റിൽ ഹോങ്കോങ്ങിനെ ഇറാനും തോൽപ്പിച്ചു. ദക്ഷിണ കൊറിയയെ 72-17 എന്ന പോയിൻ്റിന് തോൽപ്പിച്ച് ഇറാൻ ഇന്ന് മറ്റൊരു വിജയവും നേടി. മറ്റൊരു മത്സരത്തിൽ 117-12 എന്ന പോയിൻ്റിന് ചൈന ഹോങ്കോങ്ങിനെ തകർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com