കബഡിയിൽ ഇന്ത്യൻ ആധിപത്യം; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം

ഇത് എട്ടാം തവണയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഇന്ത്യ സ്വന്തമാക്കുന്നത്
കബഡിയിൽ ഇന്ത്യൻ ആധിപത്യം; ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം
Updated on

ബുസാൻ/ദക്ഷിണകൊറിയ : 11-ാമത് ഏഷ്യൻ ചാമ്പ്യൻഷിപ്പ് കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ഇറാനെ 42-32 എന്ന പോയിൻ്റിന് തോൽപ്പിച്ച് ഇന്ത്യ കബഡിയിലെ ആധിപത്യം തുടരുകയാണ്. ഇത് എട്ടാം തവണയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സ്വർണം അണിയുന്നത്. ​ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ വിറപ്പിച്ച ഇറാൻ്റെ പ്രകടനം ഫൈനലിൽ കണ്ടില്ല. ആദ്യ പോയിൻ്റ് നേടിയത് ഇറാൻ ആയിരുന്നു. പിന്നാലെ ഇന്ത്യൻ മുന്നേറ്റത്തിൻ്റെ പതിവ് കാഴ്ച കണ്ടു. ആദ്യ പകുതി പിന്നിടുമ്പോൾ പന്ത്രണ്ട് പോയിൻ്റിന് ഇന്ത്യ മുന്നിലെത്തി. ഇന്ത്യ 23 ഉം ഇറാൻ 11 ഉം പോയിൻ്റുമായിരുന്നു ആദ്യ പകുതിയിൽ നേടിയത്.

രണ്ടാം പകുതിയിലും ഇന്ത്യൻ മുന്നേറ്റമാണ് കണ്ടത്. പവൻ സെഹ്റാവാട്ടാണ് ഇന്ത്യയ്ക്കായി കൂടുതൽ പോയിൻ്റ് നേടിയത്. 13 പോയിൻ്റാണ് പവനിലൂടെ മാത്രം ലഭിച്ചത്. രണ്ടാം പകുതി അവസാനിക്കുമ്പോൾ 10 പോയിൻ്റ് ലീഡോടെ ഇന്ത്യയ്ക്ക് ജയം. പതിനൊന്നാം എഷ്യൻ ചാമ്പ്യൻഷിപ്പ് ഇന്ത്യ സ്വന്തമാക്കി. തുടർച്ചയായ മൂന്നാം തവണയും ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് ഇന്ത്യ സ്വന്തമാക്കി.

ടൂർണ്ണമെന്റിലുടനീളം ഇന്ത്യൻ ആധിപത്യം പ്രകടമായിരുന്നു. ഇറാൻ ഒഴികയുള്ള ടീമുകളെ തോൽപ്പിച്ചത് വലിയ മാർജിനിലാണ്. 33-28 ന് ഇന്ത്യയോട് തോറ്റ ഇറാൻ മാത്രമായിരുന്നു ​ഗ്രൂപ്പ് ഘട്ടത്തിലെ ഏക വെല്ലുവിളി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com