ഒളിംപിക്‌സ് അരങ്ങേറ്റത്തില്‍ തന്നെ ലോക റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രം കുറിച്ച് ലിം സിഹിയോൻ

വനിതാ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തിലാണ് താരം ചരിത്രം കുറിച്ചത്
ഒളിംപിക്‌സ് അരങ്ങേറ്റത്തില്‍ തന്നെ ലോക റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രം കുറിച്ച് ലിം സിഹിയോൻ
Updated on

പാരിസ്: ലോക റെക്കോര്‍ഡ് തകര്‍ത്ത് ഒളിംപിക്‌സ് അരങ്ങേറ്റം. ദക്ഷിണ കൊറിയയുടെ ലിം സിഹിയോന്‍ എന്ന 21കാരിയാണ് റെക്കോര്‍ഡ് തിളക്കത്തോടെ തുടക്കം ഗംഭീരമാക്കിയത്. വനിതാ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തിലാണ് താരം ചരിത്രം കുറിച്ചത്.

പാരിസ് ഒളിംപിക്‌സില്‍ വ്യാഴാഴ്ച നടന്ന വനിതാ വ്യക്തിഗത അമ്പെയ്ത്ത് വിഭാഗത്തിലെ റാങ്കിങ് റൗണ്ടില്‍ 694 പോയിന്റുകള്‍ നേടിയാണ് ലിം സിഹിയോന്‍ റെക്കോര്‍ഡിട്ടത്. 2019ല്‍ സഹതാരമായ കാങ് ചെയോങ് സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് സിഹിയോന്‍ തിരുത്തിക്കുറിച്ചത്. 2019ലെ ഹ്യുണ്ടായ് ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ കാങ് ചെയോങ് 12 റൗണ്ടില്‍ നേടിയ 692 പോയിന്റുകള്‍ മിന്നും പ്രകടനത്തോടെ ലിം സിഹിയോന്‍ പഴങ്കഥയാക്കി.

ഒളിംപിക്‌സ് അരങ്ങേറ്റത്തില്‍ തന്നെ ലോക റെക്കോര്‍ഡ് തകര്‍ത്തു; ചരിത്രം കുറിച്ച് ലിം സിഹിയോൻ
ഒളിംപിക്‌സ്; ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് ടീമും ക്വാര്‍ട്ടറില്‍, ധീരജ് ബൊമ്മദേവരയ്ക്ക് നാലാം സ്ഥാനം

റെക്കോര്‍ഡ് കുറിക്കാന്‍ അവസാന ആറ് ശ്രമങ്ങളില്‍ നിന്ന് 58 പോയിന്റുകളായിരുന്നു താരത്തിന് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ അവസാന ആറ് അമ്പുകളില്‍ നിന്ന് 59 പോയിന്റ് നേടി ലിം സിഹിയോന്‍ റെക്കോര്‍ഡിലെത്തി. 21കാരിയായ ലിം സിഹിയോന്റെ ആദ്യ ഒളിംപിക്‌സാണ് പാരിസിലേത്. 2022ല്‍ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 60 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയാണ് സിഹിയോന്‍ ആദ്യമായി സ്വര്‍ണം നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com