എസ് എൽ കെ ടീമിനായി ലിസ്റ്റിൻ സ്റ്റീഫൻ; കായിക മേഖലയിൽ നിക്ഷേപത്തിന് മലയാള സിനിമ

കേരളാ ക്രിക്കറ്റ് ലീ​ഗിലും താരങ്ങൾ നിക്ഷേപം നടത്തുന്നുണ്ട്
എസ് എൽ കെ ടീമിനായി ലിസ്റ്റിൻ സ്റ്റീഫൻ; കായിക മേഖലയിൽ നിക്ഷേപത്തിന് മലയാള സിനിമ
Updated on

കൊച്ചി: മലയാള സിനിമയിൽ നിന്ന് കായിക മേഖലയിലേക്ക് നിക്ഷേപം നടത്താൻ നിർമ്മാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ ഒരുങ്ങുന്നു. സൂപ്പർ ലീ​ഗ് കേരള ഫുട്ബോൾ ടീമായ തൃശൂർ റോർ എഫ് സിയുടെ ഭൂരിപക്ഷ ഓഹരി ഉടമയാകാനാണ് ലിസ്റ്റിന്റെ നീക്കം. മലയാള സിനിമാ രംഗത്ത് നിന്ന് കൂടുതൽപേർ എസ് എൽ കെ ടീമുകളിൽ നിക്ഷേപത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ നടനും നിർമ്മാതാവുമായി പൃഥിരാജും ഭാര്യ സുപ്രിയ മേനോനും എസ് എൽ കെയിൽ നിക്ഷേപം നടത്തിയിരുന്നു. ഇരുവരും ഫോഴ്സ കൊച്ചി എഫ് സിയുടെ സഹഉടമകളാണ്.

പുതുതായി ആരംഭിക്കുന്ന കേരളാ ക്രിക്കറ്റ് ലീ​ഗിലും താരങ്ങൾ നിക്ഷേപം നടത്തുന്നുണ്ട്. സംവിധായകരായ പ്രിയദർശനും സോഹൻ റോയിയും ടീമുകളെ സ്വന്തമാക്കികഴിഞ്ഞു. താരങ്ങളെപ്പോലെ കേരളത്തിൽ പ്രമുഖ വ്യാപാരികളും കായികമേഖലയിലേക്ക് എത്തുന്നുണ്ട്. പ്രോ വോളി ടീമായ ബ്ലൂ സ്പൈക്കേഴ്സിന്റെ ഉടമ മുത്തൂറ്റ് പാപ്പച്ചൻ ​ഗ്രൂപ്പാണ്. സൂപ്പർ ലീഗ് കേരള ടീമായ കാലിക്കറ്റ് എഫ് സിയുടെ ഉടമ ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസാണ്.

എസ് എൽ കെ ടീമിനായി ലിസ്റ്റിൻ സ്റ്റീഫൻ; കായിക മേഖലയിൽ നിക്ഷേപത്തിന് മലയാള സിനിമ
ഹാർദ്ദിക്ക് പാണ്ഡ്യ ക്യാപ്റ്റൻ ആകാത്തതിൽ അതിശയമില്ല; പ്രതികരണവുമായി ആശിഷ് നെഹ്റ

ചലച്ചിത്ര താരങ്ങളുടെയും കോർപ്പറേറ്റ് മേഖലയുടെയും കടന്നുവരവ് കേരളത്തിലെ കായികമേഖലയ്ക്ക് കൂടുതൽ വളർച്ച കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ബോളിവു‍ഡ് താരങ്ങളും കോർപ്പറേറ്റുകളും രാജ്യത്തെ ഫ്രാഞ്ചൈസി ലീ​ഗുകളിൽ വലിയ നിക്ഷേപം നടത്തുന്നതിന്റെ പാതയിലാണ് കേരളവും എത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com