മതപരമായ ചിഹ്നങ്ങൾക്ക് വിലക്ക്; ഒളിംപിക്സ് ഉദ്ഘാടനത്തിൽ നിന്ന് ഹിജാബ് ധരിക്കുന്ന താരത്തിന് വിലക്ക്

400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല
മതപരമായ ചിഹ്നങ്ങൾക്ക് വിലക്ക്;
ഒളിംപിക്സ് ഉദ്ഘാടനത്തിൽ  നിന്ന് ഹിജാബ് ധരിക്കുന്ന താരത്തിന് വിലക്ക്
Updated on

പാരിസ്: ഹിജാബ് നിരോധനത്തിൽ ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയ്ക്ക് വിലക്ക്. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. 'നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിംപിക്സിലേക്ക് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിജാബ് ധരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയില്ല', തനിക്ക് ഫ്രാൻസ് ഒളിംപിക്സ് അസോസിയേഷനിൽ നിന്നും വന്ന സന്ദേശം സില്ല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിംപ്യൻമാർക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാർഷ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രിയും പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് അത്‌ലീറ്റുകള്‍ പങ്കെടുക്കുന്ന ഒളിംപിക്സില്‍ പല മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കുന്നുണ്ട്. മുസ്‌ലിം വിഭാഗത്തിനോടുള്ള വിവേചനത്തിന്റെ പേരില്‍ ഫ്രാൻസ് വലിയ വിമർശനങ്ങള്‍ നേരിടുന്നതിനിടെയാണ് ഈ സംഭവം.

വിദേശ അത്‌ലീറ്റുകള്‍ക്ക് എന്നാൽ ഇത്തരം നിയമങ്ങള്‍ ബാധകമല്ല. മതപരമായ ചിഹ്നങ്ങള്‍ പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടില്ല. യുഎൻ മനുഷ്യാവകാശ കമ്മീഷൻ വക്താവായ മരിയ ഹുർട്ടാഡൊ ഫ്രഞ്ച് സർക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ;ഒരു സ്ത്രീ എന്ത് ധരിക്കണം, ധരിക്കണ്ട എന്നത് ആരും അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്നായിരുന്നു ;മരിയയുടെ വാക്കുകള്‍. അതേ സമയം തൊപ്പി ധരിച്ച് സില്ല ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മതപരമായ ചിഹ്നങ്ങൾക്ക് വിലക്ക്;
ഒളിംപിക്സ് ഉദ്ഘാടനത്തിൽ  നിന്ന് ഹിജാബ് ധരിക്കുന്ന താരത്തിന് വിലക്ക്
പാരിസ് ഒളിംപിക്സ് ബോക്സിങ്; ഇന്ത്യൻ താരങ്ങൾക്ക് തുടക്കത്തിൽ തന്നെ അഗ്നിപരീക്ഷ

Related Stories

No stories found.
logo
Reporter Live
www.reporterlive.com