പാരിസ് ഒളിംപിക്സ് വേദിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയായിരുന്നു. അവിടെ ശിവം ശർമ്മയെന്ന ഇന്ത്യൻ സ്വദേശി രാജ്യത്തിന്റെ കായികതാരങ്ങളെ കാത്തുനിൽക്കുകയാണ്. മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് കൈവശമുണ്ട്. എന്നാൽ ശിവം ശർമ്മ മറ്റ് ഇന്ത്യക്കാരെപ്പോലെ തന്നെ ഒരു കടുത്ത ക്രിക്കറ്റ് ആരാധകനാണ്.
രണ്ട് വർഷമായി ശിവം പാരിസിലുണ്ട്. ഒളിംപിക്സിനെക്കുറിച്ചുള്ള സംസാരം അപ്പോൾ മുതൽ ഇവിടെ കേൾക്കുന്നു. ഇപ്പോൾ പാരിസിൽ ഒളിംപിക്സ് നടക്കുന്നു. ഈ വലിയ കായിക ഉത്സവം പൂർണമായി അനുഭവിക്കാൻ കഴിയണമെന്ന ആഗ്രഹത്തിലാണ് ശിവം. എഞ്ചനീയറിംഗ് ബിരുദധാരിയായ ശിവം സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ താരങ്ങൾ താമസിക്കുന്ന സ്ഥലം കണ്ടെത്തി. ഇന്ത്യൻ ഗായകൻ ഷാൻ റഹ്മാന്റെ പാട്ട് കേൾക്കാൻ ഒളിംപിക്സ് ഉദ്ഘാടന വേദിയിലേക്ക് ശിവം എത്തിച്ചേർന്നു. ഉദ്ഘാടന ദിവസത്തെ കനത്ത മഴ അയാളുടെ ആഗ്രഹത്തിന് മുന്നിൽ തടസമായില്ല.
ഐപിഎൽ 2025 മെഗാതാരലേലം; വ്യത്യസ്ത അഭിപ്രായങ്ങളുമായി ടീം ഉടമകൾഒളിംപിക്സിൽ മെഡൽ നേടിയ ഒരു താരവുമായി സംസാരിക്കണമെന്നാണ് ശിവം ശർമ്മയുടെ ഒരു ആഗ്രഹം. ഇക്കാര്യം തുറന്നുപറയുമ്പോൾ ശിവം മറ്റൊരു തിരുത്തൽ വരുത്തി. മെഡൽ നേടിയാലും ഇല്ലെങ്കിലും ഒരു താരവുമായി സംസാരിക്കണം. അതാണ് ശിവം ശർമ്മയുടെ ഇപ്പോഴത്തെ ആഗ്രഹം. ഒരു താരം അതിന് തയ്യാറായാൽ പാരിസിലെ ഇന്ത്യൻ ഹൗസിന് മുമ്പിലേക്ക് താൻ ആവേശത്തോടെ എത്തിച്ചേരുമെന്ന് പറയുകയാണ് ശിവം ശർമ്മ.