ഗ്രാവിറ്റിയൊക്കെ എന്ത്?; സൂപ്പര് ക്യാച്ചുമായി ജോസ് ബട്ലര്

ലാങ്കാഷയറും നോര്ത്താംപ്ടണ്ഷെയറും തമ്മിലുള്ള മത്സരത്തിലാണ് താരത്തിന്റെ തകര്പ്പന് ക്യാച്ച് പിറന്നത്.

dot image

ഇംഗ്ലണ്ട്: അവിശ്വസനീയമായ ക്യാച്ചുമായി ഇംഗ്ലീഷ് സൂപ്പര് താരം ജോസ് ബട്ലര്. ഞായറാഴ്ച നടന്ന ടി20 ബ്ലാസ്റ്റ് ലീഗ് മത്സരത്തിലാണ് ബട്ലര് ക്യാച്ചെടുത്ത് ആരാധകരെ ഞെട്ടിച്ചത്. ലാങ്കാഷയറും നോര്ത്താംപ്ടണ്ഷെയറും തമ്മിലുള്ള മത്സരത്തിലാണ് താരത്തിന്റെ തകര്പ്പന് ക്യാച്ച് പിറന്നത്.

ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗാണ് ടി20 ബ്ലാസ്റ്റ്. മത്സരത്തില് ലാങ്കാഷയറിന്റെ വിക്കറ്റ് കീപ്പറായ ബട്ലറുടെ ക്യാച്ചില് നോര്ത്താംപ്ടണ്ഷെയറിന്റെ ബാറ്റര് റിക്കോര്ഡോ വാസ്കോണ്സെലോസ് പുറത്തായി. ലൂക്ക് വുഡിന്റെ പന്ത് വാസ്കോണ്സെലോസ് ബട്ലറുടെ ഇടതു വശത്തേക്ക് എഡ്ജ് ചെയ്തു. പെട്ടെന്ന് തന്നെ ബട്ട്ലര് ഇടതുവശത്തേക്ക് ഡൈവ് ചെയ്യുകയും ഒറ്റക്കൈ കൊണ്ട് ക്യാച്ച് എടുക്കുകയും ചെയ്തു.

അപ്രതീക്ഷിതമായ ക്യാച്ചില് അമ്പരന്ന് വാസ്കോണ്സെലോസ് ഉടന് തന്നെ കളംവിട്ടു. പിറകെ അതേ അമ്പരപ്പില് സഹതാരങ്ങളും ബട്ലറെ അഭിനന്ദിക്കാന് ഓടിയെത്തി. മത്സരത്തില് ലാങ്കാഷയര് ആറ് വിക്കറ്റിന് നോര്ത്താംപ്ടണ്ഷെയറിനെ പരാജയപ്പെടുത്തി. സൂപ്പര് ക്യാച്ചുമായി വിക്കറ്റ് കീപ്പിംഗില് തിളങ്ങിയെങ്കിലും ബട്ലര്ക്ക് ബാറ്റിംഗില് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 11 പന്തില് 11 റണ്സെടുത്ത് താരം കൂടാരം കയറി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us