സഞ്ജു ഇല്ല, മിന്നു മണി ടീമില്; ഏഷ്യന് ഗെയിംസ് ക്രിക്കറ്റിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ

15 അംഗ പുരുഷ ടീമിനെ യുവ ഓപ്പണര് റുതുരാജ് ഗെയ്ക്വാദും വനിതാ ടീമിനെ ഹര്മന്പ്രീത് കൗറും നയിക്കും

dot image

മുംബൈ: ഈ വര്ഷത്തെ ഏഷ്യന് ഗെയിംസിനുള്ള പുരുഷ, വനിതാ ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ. മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. ഇതോടെ താരത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ഉള്പ്പെടുത്താനുള്ള സാധ്യത വര്ധിച്ചു. അതേസമയം മലയാളി താരം മിന്നു മണി വനിതാ ക്രിക്കറ്റ് ടീമില് ഇടംപിടിച്ചു. ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ പരമ്പരയിലെ മികച്ച പ്രകടനമാണ് മിന്നുവിന് ദേശീയ ടീമില് സ്ഥാനം നേടിക്കൊടുത്തത്.

15 അംഗ പുരുഷ ടീമിനെ യുവ ഓപ്പണര് റുതുരാജ് ഗെയ്ക്വാദ് നയിക്കും. നിലവില് വിന്ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന് ടീമില് അംഗമാണ് റുതുരാജ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങള് ടീമിലിടം പിടിച്ചിട്ടുണ്ട്. ഏഷ്യാഡിന്റെ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്ട്ടുകള് ഉണ്ടായിരുന്ന ശിഖര് ധവാന് ടീമില് സ്ഥാനം ലഭിച്ചില്ല. അതേസമയം 15 അംഗ വനിതാ ടീമിനെ ഹര്മന്പ്രീത് കൗര് നയിക്കും.

പുരുഷ ടീം: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്), യശസ്വി ജയ്സ്വാള്, രാഹുല് ത്രിപാഠി, തിലക് വര്മ, റിങ്കു സിംഗ്, ജിതേഷ് ശര്മ, വാഷിംഗ്ടണ് സുന്ദര്, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാന്, അര്ഷ്ദീപ് സിംഗ്, മുകേഷ് കുമാര്, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രന് സിംഗ്

സ്റ്റാന്ഡ് ബൈ: യഷ് ഠാക്കൂര്, സായ് കിഷോര്, വെങ്കടേഷ് അയ്യര്, ദീപക് ഹൂഡ, സായ് സുദര്ശന്

വനിതാ ടീം: ഹര്മന്പ്രീത് കൗര് (ക്യാപ്റ്റന്), സ്മൃതി മന്ദാന, ഷഫാലി വര്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്മ, റിച്ച ഘോഷ്, അമന്ജ്യോത് കൗര്, ദേവിക വൈദ്യ, അഞ്ജലി ശര്വാണി, ടിറ്റാസ് സദു, രാജേശ്വരി ഗെയ്ക്വാദ്, മിന്നു മണി, കണിക അഹുജ, ഉമ ഛേത്രി, അനുഷ ബാറെഡ്ഡി

സ്റ്റാന്ഡ് ബൈ: ഹര്ലീന് ഡിയോള്, കശ്വീ ഗൗതം, സ്നേഹ് റാണ, ശൈക ഇസഹാഖ്, പൂജ വസ്ത്രാകര്

ആദ്യമായാണ് ഏഷ്യന് ഗെയിംസിന് ഇന്ത്യ ക്രിക്കറ്റ് ടീമുകളെ അയക്കുന്നത്. ട്വന്റി20 മത്സരങ്ങളാണ് ഏഷ്യന് ഗെയിംസിന് ക്രിക്കറ്റിലുള്ളത്. സെപ്റ്റംബര് 23 മുതല് ഒക്ടോബര് എട്ട് വരെയാണ് ചൈനയിലെ ഗ്വാങ്ഷുവില് ഏഷ്യന് ഗെയിംസ് നടക്കുക.

dot image
To advertise here,contact us
dot image