ഓൾഡ്ട്രഫോർഡ് : നാലാം ആഷസ് ടെസ്റ്റിലെ ഓസ്ട്രേലിയൻ ടീം തിരഞ്ഞെടുപ്പിനെതിരെ വിമർശനവുമായി സ്റ്റീവ് വോ. സ്പിന്നർ ടോഡ് മർഫിയെ ഒഴിവാക്കിയതിനെതിരെയാണ് മുൻ താരം രംഗത്തുവന്നത്. മാഞ്ചസ്റ്ററിൽ പൊതുവെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ്. മത്സരത്തിനിടയിൽ മഴയ്ക്കും സാധ്യതയുണ്ട്. ഒരു സ്പിന്നർ ഉണ്ടായിരുന്നുവെങ്കിൽ ഇംഗ്ലണ്ടിൻ്റെ ആക്രമണ ശൈലിയെ പ്രതിരോധിക്കാൻ കഴിയുമെന്നും സ്റ്റീവോ ചൂണ്ടിക്കാട്ടി.
മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിന് വിജയസാധ്യതയുണ്ടെന്നും വോ പറഞ്ഞു. നാല് പേസറുമാരുമായി ഓസ്ട്രേലിയ ഇറങ്ങിയത് തെറ്റായി പോയി. പിച്ച് ബാറ്റിങ്ങിന് അനുകൂലമായാൽ ഇംഗ്ലണ്ട് പേസർമാർക്ക് തിരിച്ചടിയാകും. മത്സരത്തിൻ്റ ആദ്യ ഇന്നിംഗ്സിൽ നന്നായി സ്കോർ ചെയ്യാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ലെന്നും വോ വ്യക്തമാക്കി.
മാഞ്ചസ്റ്റർ ടെസ്റ്റ് രണ്ട് ദിനം പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ടിന് വ്യക്തമായ മുൻതൂക്കം ഉണ്ട്. രണ്ടാം ദിനം സ്റ്റംമ്പെടുക്കുമ്പോൾ 4 ന് 384 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഓസീസിനെക്കാൾ 67 റൺസ് മുന്നിലാണ് ഇംഗ്ലണ്ട് ഇപ്പോൾ. സാക്ക് ക്രൗളി നേടിയ 194 റൺസാണ് ഇംഗ്ലണ്ടിന് കരുത്തായത്. മത്സരം അവസാനിക്കുമ്പോൾ ഹാരി ബ്രൂക്കും ബെൻ സ്റ്റോക്സുമാണ് ക്രീസിൽ. മൂന്നാം ദിനം പരമാവധി ലീഡ് ഉയർത്തുകയാണ ഇംഗ്ലണ്ട് ലക്ഷ്യം.