ക്യാപ്റ്റനായി ബെന് സ്റ്റോക്സ്, ഉസ്മാന് ഖവാജ, ബ്രോഡ്,...; ആഷസ് വിസ്ഡന് ടീം പ്രഖ്യാപിച്ചു

ബെന് സ്റ്റോക്സ് നയിക്കുന്ന ടീമില് ജോണി ബെയര്സ്റ്റോയെയാണ് വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തത്

dot image

ഓവല്: 2023 ആഷസ് പരമ്പരയിലെ മികച്ച ഇലവനെ പ്രഖ്യാപിച്ച് വിസ്ഡന്. എട്ട് ഇംഗ്ലീഷ് താരങ്ങളും മൂന്ന് ഓസീസ് താരങ്ങളും ഇലവനില് ഇടം ലഭിച്ചു. ബെന് സ്റ്റോക്സ് നയിക്കുന്ന ടീമില് ജോണി ബെയര്സ്റ്റോയെയാണ് വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തത്. ഉസ്മാന് ഖവാജ, സ്റ്റീവ് സ്മിത്ത്, മിച്ചല് സ്റ്റാര്ക്ക് എന്നിവരാണ് ടീമിലെ ഓസീസ് അംഗങ്ങള്. ജോ റൂട്ട്, സാക്ക് ക്രോളി, ഹാരി ബ്രൂക്ക്, ബെന് സ്റ്റോക്സ് (ക്യാപ്റ്റന്), ജോണി ബെയര്സ്റ്റോ, ക്രിസ് വോക്സ്, മാര്ക്ക് വുഡ്, സ്റ്റുവര്ട്ട് ബ്രോഡ് എന്നിവരാണ് ടീമിലെ ഇംഗ്ലീഷ് താരങ്ങള്.

അതേസമയം ആഷസ് പരമ്പര സമനിലയിലയിലായിരുന്നു. അഞ്ചാം ടെസ്റ്റില് ഇംഗ്ലണ്ട് 49 റണ്സിന്റെ വിജയം സ്വന്തമാക്കി. 384 റണ്സ് പിന്തുടര്ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 334 റണ്സിന് എല്ലാവരെയും നഷ്ടമായി. കരിയറിലെ അവസാന ടെസ്റ്റ് കളിച്ച സ്റ്റുവര്ട്ട് ബ്രോഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ ബ്രോഡിന് യാത്രയയപ്പ് നല്കാനായത് ഇംഗ്ലണ്ട് ടീമിന് ആശ്വാസമായി. പരമ്പര സമനില ആയെങ്കിലും ഓസ്ട്രേലിയ ആഷസ് നിലനിര്ത്തി. പരമ്പര സമനില ആയാല് കഴിഞ്ഞ തവണത്തെ ജേതാക്കള്ക്കാണ് ആഷസ് ട്രോഫി ലഭിക്കുക.

അവസാന ദിനം വിക്കറ്റ് നഷ്ടമാകാതെ 135 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. മത്സരം തുടങ്ങി ആദ്യ മണിക്കൂറില് തന്നെ മൂന്ന് വിക്കറ്റുകള് ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. വാര്ണര്, ഖ്വാജ, ലബുഷെയ്ന് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. നാലാം വിക്കറ്റിലെ സ്മിത്ത് - ഹെഡ് സഖ്യത്തിന്റെ പോരാട്ടം 95 റണ്സ് കൂട്ടിച്ചേര്ത്തു. ഇരുവരും പുറത്തായതോടെ ഓസ്ട്രേലിയ തോല്വിയിലേക്ക് നീങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് നാലും മൊയീന് അലി മൂന്നും വിക്കറ്റ് വീഴ്ത്തി. മാര്ക് വുഡ് ഒരു വിക്കറ്റെടുത്തു. അവസാന മത്സരം കളിച്ച ഓസ്ട്രേലിയയുടെ ഒന്പത്, പത്ത് വിക്കറ്റുകളാണ് ബ്രോഡ് വീഴ്ത്തിയത്. ടോഡ് മര്ഫി, അലക്സ് ക്യാരി എന്നിവരാണ് ബ്രോഡിന്റെ അവസാന വിക്കറ്റുകള്. ഇതോടെ 604 വിക്കറ്റുകളുമായി ബ്രോഡ് കളം വിട്ടു.

dot image
To advertise here,contact us
dot image