ഡൽഹി: ഏകദിന ലോകകപ്പിൽ തുടർജയങ്ങളുമായി മുന്നേറുന്ന ന്യൂസീലൻഡിന് കനത്ത തിരിച്ചടി. ആദ്യ റൗണ്ടിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ വില്യംസൺ ഉണ്ടാകില്ലെന്നാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് നൽകുന്ന സൂചന. വില്യംസണ് പകരക്കാരനായി ടോം ബ്ലണ്ടൽ കിവിസ് നിരയിലേക്ക് എത്തും.
ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് കിവിസ് നായകന് പരിക്കേറ്റത്. ബംഗ്ലാദേശ് ഫീൽഡറുടെ ത്രോ വില്യംസണിന്റെ ഇടത് തള്ളവിരലിന് കൊണ്ട് പരിക്കേൽക്കുകയായിരുന്നു. 79 റൺസുമായി മികച്ച ബാറ്റിങ് നടത്തി വന്നിരുന്ന വില്യംസൺ പിന്നാലെ റിട്ടയർട് ഹർട്ടായി. കിവിസ് നായകന്റെ വിരലിന് എക്സ് റേ എടുക്കേണ്ടതുണ്ടെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് വ്യക്തമാക്കി.
An X-ray has confirmed an undisplaced fracture to Kane Williamson’s left thumb.
— BLACKCAPS (@BLACKCAPS) October 14, 2023
He will remain in the @cricketworldcup squad with the aim of being available for the back end of pool play next month.
Tom Blundell will travel to India as cover. #CWC23 https://t.co/5CjHG0FV9h
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില്യംസൺ ന്യൂസീലൻഡ് ടീമിലേക്ക് തിരികെ വന്നത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്നതിനിടെ വില്യംസണ് പരിക്കേറ്റിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ന്യൂസിലൻഡിനെ ഫൈനൽ വരെയെത്തിച്ചതിൽ നിർണായക പങ്കുവഹിച്ച താരമാണ് വില്യംസൺ.