നെതർലൻഡ്സിന് ഭേദപ്പെട്ട സ്കോർ; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 246

അവസാന ഓവറുകളിൽ തകർത്തടിച്ച ആര്യൻ ദത്ത് ഒമ്പത് പന്തിൽ 23 റൺസെടുത്തു

dot image

ധർമ്മശാല: ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നെതർലൻഡ്സിന് ഭേദപ്പെട്ട സ്കോർ. മഴയെതുടർന്ന് 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് ഓറഞ്ച് പട നേടിയത്. മത്സരത്തിന് മുമ്പ് നനഞ്ഞ ഔട്ട്ഫീൽഡിൽ ടോസ് വിജയിച്ച ദക്ഷിണാഫ്രിക്കൻ നായകന് ഫീൽഡ് ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാൽ ദക്ഷിണാഫ്രിക്കൻ പേസ് പടയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ നെതർലാൻഡ്സിന് കഴിഞ്ഞില്ല.

അമ്പത് റൺസ് നേടുന്നതിനിടയിൽ 4 വിക്കറ്റ് നഷ്ടപ്പെട്ട നെതർലാൻഡ് പിന്നീട് 6ന് 112 എന്ന നിലയിലേക്ക് തകർന്നു. ഏഴാമനായി ക്രീസിലെത്തിയ നെതർലാൻഡ്സ് നായകൻ സ്കോട്ട് എഡ്വേർഡ്സ് ഒറ്റയ്ക്ക് പൊരുതി. 69 പന്ത് നേരിട്ട എഡ്വേർഡ്സ് 10 ഫോറും ഒരു സിക്സും സഹിതം 78 റൺസെടുത്തു. 29 റൺസെടുത്ത വാൻ ഡെർ മെർവിനാണ് നെതർലൻഡ്സ് ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ.

അവസാന ഓവറുകളിൽ തകർത്തടിച്ച ആര്യൻ ദത്ത് ഒമ്പത് പന്തിൽ 23 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി, മാർകോ ജാൻസൻ, കാസിയാഗോ റബാഡ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us