ബാബർ അസം വേണ്ട, ഷഹീൻ അഫ്രീദി നായകനാകണമെന്ന് ഷുഹൈബ് മാലിക്; വിയോജിച്ച് മുഹമ്മദ് യൂസഫ്

പാക് ബോര്ഡ് ചെയര്മാന്റെ ബന്ധുവായതുകൊണ്ടല്ല ബാബർ അസം നായകനായതെന്ന് മുഹമ്മദ് യൂസഫ്

dot image

ഡൽഹി: ഏകദിന ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും ഇന്ത്യയ്ക്കെതിരെ കടുത്ത തോൽവി വഴങ്ങിയിരിക്കുകയാണ് പാകിസ്താൻ. ഇതിനുപിന്നാലെ കടുത്ത വിമർശനം പാക് താരങ്ങൾക്ക് നേരെ ഉയർന്നിരുന്നു. ഇപ്പോൾ ബാബർ അസമിനെ നായക സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യമുയർത്തുകയാണ് മുൻ നായകൻ ഷുഹൈബ് മാലിക്. പകരക്കാരനായി ചൂണ്ടിക്കാട്ടുന്നത് പേസര് ഷഹീന് ഷാ അഫ്രീദിയുടെ പേരാണ്.

ബാബര് ശരാശരി ക്യാപ്റ്റന് മാത്രമാണെന്നാണ് മാലികിന്റെ വാദം. വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവ് ബാബറിനില്ല. നായകസ്ഥാനം ഒഴിവാക്കി ബാറ്റിംഗില് മാത്രം ശ്രദ്ധിച്ചാല് കരിയറില് ഏറെ നേട്ടങ്ങള് ബാബറിന് നേടാൻ കഴിയുമെന്നും മാലിക് പറയുന്നു. മാലികിന്റെ പ്രതികരണത്തോടെ സമ്മിശ്ര പ്രതികരണമാണ് പാക് ക്രിക്കറ്റിൽ കേൾക്കുന്നത്.

ക്യാപ്റ്റനെ മാറ്റുന്ന കാര്യം ചർച്ച ചെയ്യേണ്ടത് ഇപ്പോഴല്ലെന്നാണ് മുഹമ്മദ് യൂസഫ് പറയുന്നത്. ഇമ്രാൻ ഖാൻ നായകനെന്ന നിലയിൽ തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ലോകകപ്പ് നേടിയത്. ബാബര് ക്യാപ്റ്റനായത് സ്വന്തം കഴിവുകൊണ്ടാണ്. അല്ലാതെ പാക് ക്രിക്കറ്റ് ബോര്ഡ് ചെയര്മാന്റെ ബന്ധുവായതുകൊണ്ടല്ല. പാകിസ്താൻ തോൽക്കുമ്പോൾ നടത്തുന്ന പ്രസ്താവനകൾ ടീമിന്റെ സമ്മർദ്ദം കൂട്ടുമെന്നും മുഹമ്മദ് യൂസഫ് തുറന്നടിച്ചു. മുമ്പ് വസീം അക്രവും ബാബറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

dot image
To advertise here,contact us
dot image