കളത്തിലിറങ്ങാൻ ബെൻ സ്റ്റോക്സ് ഒരുങ്ങുന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചേക്കും?

മടങ്ങിവരവിൽ ന്യുസീലൻഡിനെതിരെ 182 റൺസടിച്ച് സ്റ്റോക്സ് ഞെട്ടിച്ചിരുന്നു.

dot image

ഡൽഹി: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനോട് അട്ടിമറി നേരിട്ടിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തിൽ ന്യുസീലൻഡിനോടും ഇംഗ്ലണ്ട് തോറ്റിരുന്നു. ബംഗ്ലാദേശിനെതിരായ ഏക വിജയമാണ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ലോക ചാമ്പ്യൻമാരായി തുടരണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ടിന് ജയം നിർണായകമാണ്. വിജയത്തിനായി കഴിഞ്ഞ ലോകകപ്പ് വിജയത്തിലെ ഹീറോ ബെൻ സ്റ്റോക്സിനെ കളത്തിലിറക്കാനാണ് ഇംഗ്ലണ്ടിന്റെ നീക്കം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളത്തിലിറങ്ങാൻ തയ്യാറാണെന്ന് ബെൻ സ്റ്റോക്സ് അറിയിച്ചു. ജിമ്മിൽ വെച്ച് ഇടുപ്പിന് പരിക്കേറ്റതിനെ തുടർന്നാണ് സ്റ്റോക്സ് ആദ്യ മത്സരങ്ങളിൽ കളിക്കാതിരുന്നത്. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ബെൻ സ്റ്റോക്സിനെ ഇംഗ്ലീഷ് ടീം തിരിച്ചുവിളിക്കുകയായിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ കളിക്കുക പ്രയാസമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

മടങ്ങിവരവിൽ ന്യുസീലൻഡിനെതിരെ 182 റൺസടിച്ച് സ്റ്റോക്സ് ഞെട്ടിച്ചിരുന്നു. നെതർലൻഡ്സിനെതിരെ അട്ടിമറി നേരിട്ട ദക്ഷിണാഫ്രിക്കയും ലോകകപ്പിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സ്റ്റോക്സിന്റെ സാന്നിധ്യം ഇംഗ്ലണ്ടിന് വിജയം നേടിത്തരുമോ എന്നത് ശനിയാഴ്ച അറിയാൻ കഴിയും. അഫ്ഗാനെതിരെ പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്ന് പരിശീലകൻ മാത്യു മോട്ട് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image