രണ്ട് വിരലിൽ മെഹിദി ഹസ്സനെ പറന്ന് പിടിച്ച് കെ എൽ രാഹുൽ; ബംഗ്ലാദേശ് പൊരുതുന്നു

തൻസീദ് ഹസ്സനും ലിട്ടൺ ദാസും അർദ്ധ സെഞ്ചുറികൾ നേടി.

dot image

പൂനെ: ഏകദിന ലോകകപ്പിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരം പുരോഗമിക്കുകയാണ്. മികച്ച തുടക്കം ലഭിച്ചെങ്കിലും ബംഗ്ലാദേശിന് അത് മുതലാക്കാൻ കഴിഞ്ഞില്ല. മത്സരം 32 ഓവർ പിന്നിടുമ്പോൾ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറി നേടിയ ബംഗ്ലാദേശ് ഓപ്പണർമാർ പുറത്തായതോടെ കടുവകൾക്ക് ബാറ്റിങ് തകർച്ച നേരിട്ടു. മത്സരത്തിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിന്റെ തകർപ്പൻ ക്യാച്ച് ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് സിറാജിന്റെ ബൗളിങ്ങിൽ മെഹിദി ഹസ്സനെ പുറത്താക്കനാണ് രാഹുൽ തകർപ്പൻ ക്യാച്ച് എടുത്തത്.

മത്സരത്തിന്റെ 25-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. സിറാജ് എറിഞ്ഞ പന്ത് ലെഗ് സൈഡിൽ മെഹിദി ഹസ്സന്റെ ശരീരത്തിന്റെ പിന്നിലായിട്ടാണ് എത്തിയത്. ഫ്ലിക്കിന് ശ്രമിച്ച മെഹിദി ഹസ്സനെ ഇടത് വശത്തേയ്ക്ക് പറന്നു ചാടിയ കെ എൽ രാഹുൽ പിടികൂടി. തള്ളവിരലിനും ചൂണ്ടു വിരലിനുമിടയിലായി പന്ത് കുടുങ്ങി. മൂന്ന് റൺസ് മാത്രമാണ് മെഹിദി ഹസ്സൻ നേടിയത്.

മത്സരം പുരോഗമിക്കുമ്പോൾ മികച്ച സ്കോറിനായി ബംഗ്ലാദേശ് പൊരുതുകയാണ്. തൻസീദ് ഹസ്സനും ലിട്ടൺ ദാസും അർദ്ധ സെഞ്ചുറികൾ നേടി. ബൗള് ചെയ്യുന്നതിനിടെ ഹർദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റപ്പോൾ വിരാട് കോഹ്ലി പകരം പന്തെറിയാനെത്തി. മൂന്ന് പന്താണ് വിരാട് എറിഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us