ഗില്ലിന് കൈയ്യടിച്ച് സാറാ ടെണ്ടുൽക്കർ; അർദ്ധ സെഞ്ചുറിയുമായി താരം

മുമ്പ് ബോളിവുഡ് നടി സാറാ അലി ഖാനുമായും ശുഭ്മാൻ ഗില്ലിന് പ്രണയമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

dot image

പൂനെ: ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ആരാധികയാണ് സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കർ. ഇരുവരും പ്രണയത്തിലാണെന്ന് വരെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും വ്യക്തത വരുത്തിയിട്ടില്ല. പക്ഷേ ഗില്ലിന്റെ ജീവിതം സാറാ കൃത്യമായി പിന്തുടരുന്നുമുണ്ട്.

ഏകദിന ലോകകപ്പിൽ ഗില്ലിന്റെ ഷോട്ടുകൾക്ക് കൈയ്യടിക്കുന്ന സാറയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മത്സരത്തിൽ ഗിൽ നേടുന്ന ഓരോ ബൗണ്ടറികൾക്കും സാറയുടെ കൈയ്യടികൾ ലഭിക്കുന്നുണ്ട്. മത്സരത്തിൽ 53 പന്ത് നേരിട്ട ഗിൽ 55 റൺസെടുത്ത് പുറത്തായി.

ലോകകപ്പിന് മുമ്പായി ഗില്ലിന് ഡെങ്കിപ്പനി പിടിച്ചപ്പോഴും ആശ്വാസ വാക്കുകളുമായി സാറാ വന്നിരുന്നു. പിന്നാലെ പരിശീലനത്തിനിറങ്ങിയപ്പോഴും സാറാ തന്റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. മുമ്പ് ബോളിവുഡ് നടി സാറാ അലി ഖാനുമായും ശുഭ്മാൻ ഗില്ലിന് പ്രണയമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇടക്കാലത്ത് സാറാ അലി ഖാനുമായുള്ള ബന്ധം ഗിൽ അവസാനിപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us