വൈബ്രന്റ് വാർണർ, മാജിക് മാർഷ്; ഓസ്ട്രേലിയ 9/367

പാകിസ്താൻ നിരയിൽ ഷഹീൻ ഷാ അഫ്രീദി 54 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.

dot image

ബെംഗളൂരു: ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ വമ്പൻ സ്കോർ ഉയർത്തി ഓസ്ട്രേലിയ. ഡേവിഡ് വാർണറുടെ തകർപ്പൻ 163ഉം മിച്ചൽ മാർഷ് നേടിയ 121 ഉം ചേർന്നപ്പോൾ ഓസ്ട്രേലിയ നേടിയത് ഒമ്പതിന് 367 റൺസ്. ഓപ്പണിങ് കൂട്ടുകെട്ടിലെ 259 റൺസിന് ശേഷം വന്നവർക്ക് വലിയ സ്കോർ നേടാൻ കഴിയാതെ പോയത് ഓസ്ട്രേലിയയക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 400 കടക്കുമെന്ന് കരുതിയ ഓസ്ട്രേലിയൻ സ്കോറാണ് 367ൽ അവസാനിച്ചത്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ പാകിസ്താൻ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു. തീരുമാനം തെറ്റിപ്പോയെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഓസ്ട്രേലിയൻ ഓപ്പണർമാരുടെ പ്രകടനം. പേരുകേട്ട പാകിസ്താൻ ബൗളർമാർ ഗ്രൗണ്ടിന്റെ നാല് പാടും പാഞ്ഞു. ആദ്യ നാല് ഓവറിൽ ഹാരിസ് റൗഫ് 59 റൺസ് വിട്ടുകൊടുത്തു.

124 പന്ത് നേരിട്ട ഡേവിഡ് വാർണർ 14 ഫോറും ഒമ്പത് സിക്സും സഹിതം 163 റൺസെടുത്തു. 108 പന്തിൽ 10 ഫോറും ഒമ്പത് സിക്സും സഹിതമാണ് മിച്ചൽ മാർഷ് 121 റൺസെടുത്തത്. പക്ഷേ പിന്നാലെ എത്തിയവർ വന്നപോലെ മടങ്ങി. മാക്സവെൽ പൂജ്യം, സ്മിത്ത് ഏഴ്, സ്റ്റോണിസ് 21, ഇംഗ്ളീസ് 13, ലബുഷെയ്ൻ എട്ട് എന്നിങ്ങനെയാണ് അംഗീകൃത ബാറ്റർമാർ സ്കോർ ചെയ്തത്. പാകിസ്താൻ നിരയിൽ ഷഹീൻ ഷാ അഫ്രീദി 54 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ് മൂന്നും ഉസാമ മിർ ഒരു വിക്കറ്റും വീഴ്ത്തി.

dot image
To advertise here,contact us
dot image