ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. മത്സരത്തിൽ 87 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ്റെ പ്രകടനം വിജയത്തിൽ നിർണായകമായി. മികച്ച പ്രകടനത്തിന് ലഭിച്ച മാൻ ഓഫ് ദ മാച്ച് പുരസ്കാരം പാകിസ്താൻ പുറത്താക്കിയ അഫ്ഗാൻ അഭയാർത്ഥികൾക്ക് സമ്മർപ്പിച്ചിരിക്കുകയാണ് താരം.
'ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായതിൽ സന്തോഷമുണ്ട്. രാജ്യത്തിന് വേണ്ടി വലിയ സ്കോർ കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നു. സഹഓപ്പണർ റഹ്മാനുള്ള ഗുർബാസിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ തനിക്ക് സാധിച്ചു. ഗുർബാസ് തനിക്ക് എന്നും പ്രോത്സാഹനം നൽകിയ താരമാണ്. താനും ഗുർബാസും തമ്മിൽ മികച്ച ധാരണയുണ്ട്. അണ്ടർ 16 ക്രിക്കറ്റ് മുതൽ ഗുർബാസിനൊപ്പം താൻ ക്രിക്കറ്റ് കളിക്കുകയാണ്. മത്സരത്തിലെ താരത്തിനുള്ള പുരസ്കാരം പാകിസ്താൻ തിരിച്ചയച്ച അഫ്ഗാൻ അഭയാർത്ഥികൾക്ക് സമർപ്പിക്കുന്നു', സദ്രാൻ വ്യക്തമാക്കി.
Epic : Afghanistan's Ibrahim Zadran dedicated his Man of the Match award to the Afghani refugees evicted by Pakistan...
— Mr Sinha (@MrSinha_) October 23, 2023
Double blow to Pakistanis 🔥🔥🔥 pic.twitter.com/YVEZUbmVcJ
ഈ മാസം ആദ്യമാണ് അഫ്ഗാൻ അഭയാർത്ഥികളോട് രാജ്യം വിടാൻ പാകിസ്താൻ ആവശ്യപ്പെട്ടത്. രാജ്യത്ത് താമസിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെന്നായിരുന്നു പാകിസ്താൻ സർക്കാരിന്റെ വാദം. 1.7 മില്യൺ അഫ്ഗാൻ അഭയാർത്ഥികൾ പാകിസ്താനിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. നവംബർ ഒന്ന് മുതൽ ഇവർ പാകിസ്താൻ വിടണം. നടപടിയെ താലിബാൻ എതിർക്കുകയാണ് ചെയ്തത്.