'തോൽവിയിൽ പാക് ടീമിന് കടുത്ത നിരാശ'; തുറന്നുപറഞ്ഞ് ബാബർ അസം

അഫ്ഗാനെതിരായ തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നാണ് ബാബർ അസം ടീം അംഗങ്ങളോട് പറഞ്ഞത്.

dot image

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ തോൽവിയിൽ പാകിസ്താൻ ടീമിന് നിരാശയുണ്ടെന്ന് ക്യാപ്റ്റൻ ബാബർ അസം. ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്നിലും പാക് ടീം പരാജയപ്പെട്ടു. ഇതോടെ സെമി സാധ്യതകൾ മങ്ങിയ സാഹചര്യത്തിലാണ് പാക് നായകന്റെ പ്രതികരണം. അഫ്ഗാനെതിരായ തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്ന് ബാബർ അസം ടീം അംഗങ്ങളോട് പറഞ്ഞു. ഇനി മുതൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കണമെന്നും പാക് നായകൻ കൂട്ടിച്ചേർത്തു.

ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താൻ ടീം അഫ്ഗാനിസ്ഥാനോട് തോൽക്കുന്നത്. നാല് സ്പിന്നർമാരുമായി ചെന്നൈയിലിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോറാണ് പാക് ടീം നേടിയത്. എന്നാൽ ബൗളിംഗിലെയും ഫീൽഡിങ്ങിലെയും മോശം പ്രകടനം പാക് ടീമിന് വിനയായി. ലോകകപ്പിൽ ശക്തമായ തിരിച്ചുവരവാണ് പാക് ടീം പ്രതീക്ഷിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റിന് 282 റൺസെടുത്തു. മറുപടി പറഞ്ഞ അഫ്ഗാൻ താരങ്ങളെല്ലാം നന്നായി ബാറ്റ് ചെയ്തു. റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സർദാൻ, റഹ്മത്ത് ഷാ എന്നിവർ അർദ്ധ സെഞ്ചുറികൾ നേടി. ഹസ്മത്തുള്ള ഷാഹിദിയുടെ വിലയേറിയ 48 കൂടിയായതോടെ അഫ്ഗാൻ വലിയ വിജയം നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us