'ബാബർ അസമിനെ പുറത്താക്കൂ'; ആവശ്യവുമായി മുൻ പാക് താരങ്ങൾ

ബാബർ അസമിന്റെ ബാറ്റിങ്ങിനെയും കുറ്റപ്പെടുത്തിയാണ് അബ്ദുൾ റസാഖ് പ്രതികരിച്ചത്.

dot image

ഇസ്ലാമബാദ്: ഏകദിന ലോകകപ്പിൽ തുടർതോൽവികൾ വഴങ്ങുന്ന പാകിസ്താൻ നായകൻ ബാബർ അസമിനെതിരെ മുൻ താരങ്ങൾ. ബാബറിനെ മാറ്റി പകരം ഷഹീൻ ഷാ അഫ്രീദിയെ നായകനാക്കണമെന്നാണ് മുൻ താരങ്ങളുടെ അഭ്യർത്ഥന. വസീം അക്രം, മിസ്ബാ ഉൾ ഹഖ്, റമീസ് രാജ, റാഷീദ് ലത്തീഫ്, മുഹമ്മദ് ഹഫീസ്, ആഖിബ് ജാവേദ്, ഷുഹൈബ് മാലിക്, മോയിൻ ഖാൻ, ഷുഹൈബ് അക്തർ, അബ്ദുൾ റസാഖ് തുടങ്ങിയവരെല്ലാം ബാബറിനെതിരെ രംഗത്തെത്തി.

പാകിസ്താൻ ക്രിക്കറ്റിന്റെ ഭാവിക്ക് ഷഹീൻ ഷായുടെ ക്യാപ്റ്റൻസിയാണ് നല്ലതെന്ന് ആഖിബ് ജാവേദ് പറഞ്ഞു. 283 റൺസ് പ്രതിരോധിക്കാനായി പാകിസ്താൻ ശ്രമിച്ചില്ലെന്ന് വസീം അക്രം കുറ്റപ്പെടുത്തി. ബാബറിന്റെ ക്യാപ്റ്റൻസി പക്വതയില്ലാത്ത താരത്തിന്റേതിന് സമാനമെന്ന് മിസ്ബാ ഉൾ ഹഖ് പ്രതികരിച്ചു.

ബാബർ അസമിന്റെ ബാറ്റിങ്ങിനെയും കുറ്റപ്പെടുത്തിയാണ് അബ്ദുൾ റസാഖ് പ്രതികരിച്ചത്. അബ്ദുള്ള ഷെഫീഖ് നൽകുന്ന മികച്ച തുടക്കം ബാബറിന് മുതലാക്കാൻ കഴിയുന്നില്ല. മറ്റ് താരങ്ങളെ അടക്കം ബാബർ നശിപ്പിക്കുന്നുവെന്നും റസാഖ് കൂട്ടിച്ചേർത്തു.

2019ലെ ലോകകപ്പിന് ശേഷം സർഫ്രാസ് അഹമ്മദിന്റെ പിൻഗാമിയായാണ് ബാബർ പാക് ടീമിന്റെ നായകനായത്. പാകിസ്താന്റെ വിരാട് കോഹ്ലി എന്നറിയപ്പെടുന്ന താരമാണ് ഇപ്പോൾ സ്വന്തം രാജ്യത്തെ ഇതിഹാസങ്ങളുടെ ഉൾപ്പടെ വിമർശനങ്ങൾക്ക് വിധേയമാകുന്നത്.

dot image
To advertise here,contact us
dot image