ഷോർട് പിച്ച് കളിക്കാൻ പഠിച്ച് ശുഭ്മാൻ ഗിൽ; ലക്നൗവിൽ ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം ഉണ്ടായേക്കും.

dot image

ലക്നൗ: ഏകദിന ലോകകപ്പിലെ അടുത്ത മത്സരത്തിന് മുമ്പായി ഷോർട് പിച്ച് പന്തുകളെ നേരിടാൻ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തയ്യാറെടുപ്പ്. ന്യുസീലൻഡിനെതിരായ മത്സരത്തിൽ വൈഡിലേക്ക് വന്ന ഷോർട് പിച്ചിൽ ബാറ്റുവെച്ചാണ് ഗിൽ പുറത്തായത്. ഇതിന് പിന്നാലെയാണ് താരം ഷോർട് പിച്ച് പന്തുകളെ നേരിടാൻ പരിശീലനം നടത്തുന്നത്. ന്യൂസിലൻഡിനെതിരെ മികച്ച തുടക്കം ലഭിച്ച ശേഷം മികച്ച സ്കോറിലെത്താൻ ഗില്ലിന് സാധിച്ചിരുന്നില്ല.

ലോകകപ്പിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളും ഇന്ത്യ ജയിച്ചു. ഇംഗ്ലണ്ടാണ് അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ലോകകപ്പിലെ വിജയത്തേരോട്ടം തുടരാനാണ് ഇന്ത്യയുടെ ലക്ഷ്യം. ഇഷാൻ കിഷൻ, ഷർദുൾ താക്കൂർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരും ഇന്ന് പരിശീലനം നടത്തി.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം ഉണ്ടായേക്കും. പേസർ മുഹമ്മദ് ഷമിക്ക് പകരം രവിചന്ദ്രൻ അശ്വിനെ കളിപ്പിക്കാനാണ് സാധ്യത. ലക്നൗവിലെ പിച്ചിൽ സ്പിന്നിനെ തുണയ്ക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ മത്സരത്തിൽ ന്യുസീലൻഡിനെതിരെ ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us