ഈഡൻ ഗാർഡനിൽ ഓറഞ്ച് വസന്തം; ബംഗ്ലാദേശിനെ തകർത്ത് നെതർലൻഡ്സ്

കൃത്യമായ പദ്ധതികളോടെ പന്തെറിഞ്ഞ നെതർലൻഡ്സിന് മുന്നിൽ കടുവകൾ കളിമറന്നു.

dot image

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ഈഡൻ ഗാർഡനിൽ ഓറഞ്ച് വസന്തം വിരിഞ്ഞു. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ 87 റൺസിന് നെതർലൻഡ്സ് തകർത്തു. ലോകകപ്പിലെ നെതർലൻഡ്സിന്റെ രണ്ടാം ജയമാണിത്. മുമ്പ് ദക്ഷിണാഫ്രിക്കയാണ് ഓറഞ്ച് വിപ്ലവത്തിന് ഇരയായത്.

മത്സരത്തിൽ ടോസ് വിജയിച്ച നെതർലൻഡ്സ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. സ്കോർബോർഡിൽ നാല് എന്ന് തെളിഞ്ഞപ്പോഴേയ്ക്കും ഓപ്പണർമാർ ഡഗ്ഔട്ടിലേക്ക് മടങ്ങി. മൂന്നാം വിക്കറ്റിൽ വെസ്ലി ബാരസി രക്ഷാപ്രവർത്തനം നടത്തി. 15 റൺസെടുത്ത കോളിൻ അക്കർമാൻ പിന്തുണച്ചു. പക്ഷേ നെതർലൻഡ്സ് 63 റൺസിലെത്തിയപ്പോൾ ഇരുവരും മടങ്ങി. 41 റൺസെടുത്ത ബാരസിയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

അഞ്ചാമനായി ക്രീസിലെത്തിയ നായകൻ സ്കോട്ട് എഡ്വേഡ്സ് ഡച്ച് പടയെ ചുമലിലേറ്റി. 17 റൺസുമായി ബാസ് ഡി ലീഡും 35 റൺസുമായി സിബ്രാന്ഡ് എങ്കല്ബ്രെച്ചും കൂട്ടു നിന്നു. 68 റൺസുമായി സ്കോട്ട് എഡ്വേർഡ് മടങ്ങുമ്പോൾ നെതർലൻഡ്സ് സ്കോർ ആറിന് 185ൽ എത്തിയിരുന്നു. ഏഴാമനായി എങ്കല്ബ്രെച്ചും പുറത്തായി.

വാലറ്റക്കാരെ കൂട്ടുപിടിച്ച് ലോഗൻ വാൻ ബീക്ക് നടത്തിയ പോരാട്ടം സ്കോർബോർഡ് 200 കടത്തി. 50 ഓവറും പൂർത്തിയാക്കിയ ഡച്ച് പട 230 എന്ന ലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. കൃത്യമായ പദ്ധതികളോടെ പന്തെറിഞ്ഞ നെതർലൻഡ്സിന് മുന്നിൽ കടുവകൾ കളിമറന്നു.

ലിട്ടൺ ദാസ് മൂന്ന്, തൻസീദ് ഹസ്സൻ 15, നജ്മുൾ ഹൊസൈൻ ഷാന്റോ ഒമ്പത്, ഷക്കീബ് അൽ ഹസ്സൻ അഞ്ച്, മുഷ്ഫിക്കർ റഹീം ഒന്ന് എന്നിങ്ങനെ ബംഗ്ലാദേശ് മുൻനിര തകർന്നടിഞ്ഞു. പൊരുതിനിന്നത് 35 റൺസെടുത്ത മെഹിദി ഹസ്സനും മഹമ്മദുള്ളാഹ് 20 റൺസെടുത്ത് പോരാട്ടം അവസാനിപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us