ഐഎസ്എല്ലിൽ ആവേശപ്പോര്; മുംബൈ സിറ്റിയുടെ ഹൃദയം തകർത്ത് ഹൈദരാബാദിന്റെ സമനില ഗോൾ

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുംബൈ സിറ്റി 10 പേരായി ചുരുങ്ങി.

dot image

മുംബൈ: ഐഎസ്എല്ലിൽ മുംബൈ സിറ്റി-ഹൈദരാബാദ് എഫ്സി മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. സെൽഫ് ഗോളിലൂടെയാണ് ഇരു ടീമുകളും ഗോൾ കണ്ടെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുംബൈ സിറ്റി 10 പേരായി ചുരുങ്ങി. ഏഴാം മിനിറ്റിൽ തന്നെ ഫുർബ ലചെൻപ ചുവപ്പ് കാർഡ് കണ്ടു മടങ്ങി.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 45-ാം മിനിറ്റിൽ ലഭിച്ച മികച്ച ഒരു അവസരം ഹൈദരാബാദ് പാഴാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ഇരുടീമുകളും കൂടുതൽ ആക്രമണ ഫുട്ബോളിന് പ്രാധാന്യം നൽകി. 76-ാം മിനിറ്റിൽ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ സെൽഫ് ഗോളാണ് മുംബൈയെ മുന്നിലെത്തിച്ചത്.

വിജയം മുന്നിൽ കണ്ട മുംബൈയ്ക്ക് പക്ഷേ അപ്രതീക്ഷിത തിരിച്ചടി ലഭിച്ചു. 97-ാം മിനിറ്റിൽ മുംബൈ താരം ജോസ് ലൂയിസിന്റെ സെൽഫ് ഗോൾ ടീമിന്റെ അർഹിച്ച വിജയം നഷ്ടപ്പെടുത്തി. മത്സരം സമനില ആയതോടെ ഇരുടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us