വാംഖഡെയില് സച്ചിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

2013 നവംബര് 16ന് വാംഖഡെ സ്റ്റേഡിയത്തില് വെച്ച് വെസ്റ്റ് ഇന്ഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തോടെയാണ് സച്ചിന് ടെണ്ടുല്ക്കര് ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്

dot image

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന്റെ പൂര്ണകായ പ്രതിമ മുംബൈ വാംഖഡെ സ്റ്റേഡിയത്തില് അനാച്ഛാദനം ചെയ്തു. നാളെ നടക്കാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിന് മുന്നോടിയായായിരുന്നു അനാച്ഛാദനം. സച്ചിന് ടെണ്ടുല്ക്കര് സ്റ്റാന്ഡിനോട് ചേര്ന്നാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

വാദ്യഘോഷങ്ങളോടെ നടന്ന ചടങ്ങില് സച്ചിന് ടെണ്ടുല്ക്കര്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്ഡെ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) പ്രസിഡന്റ് അമോല് കാലെ, രാജ്യസഭാംഗം ശരദ് പവാര് എന്നിവര് പങ്കെടുത്തു. സച്ചിന്റെ ഭാര്യ അഞ്ജലി ടെണ്ടുല്ക്കര്, മകള് സാറാ ടെണ്ടുല്ക്കര്, സഹോദരന് അജിത് ടെണ്ടുല്ക്കര് എന്നിവരും സന്നിഹിതരായിരുന്നു.

അഹമ്മദ് നഗര് സ്വദേശിയായ പ്രമോദ് കാംബ്ലെയാണ് പ്രതിമ നിര്മ്മിച്ചത്. സച്ചിന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നത്. 2013 നവംബര് 16ന് വാംഖഡെ സ്റ്റേഡിയത്തില് വെച്ച് വെസ്റ്റ് ഇന്ഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തോടെയാണ് സച്ചിന് ടെണ്ടുല്ക്കര് ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us