കിംഗ് കോഹ്ലിയുടെ 35-ാം പിറന്നാൾ; ആശംസകളുമായി ക്രിക്കറ്റ് ലോകം

ക്രിക്കറ്റിൽ കോഹ്ലിക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൊയ്യാനാകുമെന്നാണ് സുരേഷ് റെയ്നയുടെ ആശംസ.

dot image

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഇന്ന് 35-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനായി കൊൽക്കത്തയിലാണ് താരം. ഇന്ത്യൻ ഇതിഹാസത്തിന് സമൂഹമാധ്യമങ്ങളിൽ പിറന്നാൾ ആശംസകളുമായി ക്രിക്കറ്റ് ലോകം സജീവമാണ്.

വിരാട് കോഹ്ലിക്കെന്നും ക്രിക്കറ്റ് ആവേശം; ഒമ്പതാം വയസ് മുതൽ കളിക്കളത്തിൽ

കഠിനാദ്ധ്വാനംകൊണ്ട് ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന രാജാവാണ് കോഹ്ലിയെന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ആധുനിക ക്രിക്കറ്റിലെ ഇതിഹാസത്തിന് ജന്മദിനാശംസകൾ എന്നാണ് ബിസിസിഐയുടെ വാക്കുകൾ. വീണ്ടുമൊരു ലോകകപ്പ് നേടി രാജ്യത്തിന് അഭിമാനമാകാൻ കോഹ്ലിക്ക് കഴിയുമെന്നാണ് യുവരാജ് സിംഗ് കുറിച്ചത്. ക്രിക്കറ്റ് ജീവിതത്തിൽ കോഹ്ലിക്ക് ഇനിയും ഒരുപാട് നേട്ടങ്ങൾ കൊയ്യാനാകുമെന്നാണ് സുരേഷ് റെയ്നയുടെ ആശംസ.

'സ്വീപ് ഷോട്ടുകൾ ഇല്ലാതെ കോഹ്ലി സ്പിന്നിനെ നന്നായി കളിക്കുന്നത് അത്ഭുതം'

ക്രിക്കറ്റ് ലോകത്തിനപ്പുറം രാഷ്ട്രീയ രംഗത്ത് നിന്നും കോഹ്ലിക്ക് പിറന്നാൾ ആശംസകൾ എത്തുന്നുണ്ട്. 35 വയസ് പിന്നിടുമ്പോൾ 514 അന്താരാഷ്ട്ര മത്സരങ്ങൾ കോഹ്ലി കളിച്ചു. 26,209 റൺസ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് പിറന്നു. 2011ലെ ലോകകപ്പ് നേട്ടത്തിലും 2013ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തിലും കോഹ്ലി ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us