ലോകകപ്പ് നേടാൻ സാധ്യത ഇന്ത്യയ്ക്ക്: സനത് ജയസൂര്യ

ലോകകപ്പിൽ ശ്രീലങ്കൻ ടീമിന്റെ പ്രകടനത്തിൽ രാജ്യം മുഴുവൻ നിരാശയിലെന്നും ജയസൂര്യ പറഞ്ഞു.

dot image

ഇത്തവണത്തെ ഏകദിന ലോകകപ്പ് നേടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സാധ്യത ഏറെയെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്ത്യയുടെ പ്രകടനം ഏറെ മികച്ചതാണ്. ഈ ലോകകപ്പിൽ ഇന്ത്യ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഇന്ത്യ നന്നായി പന്തെറിയുന്നു. ബാറ്റിംഗിൽ വിരാട് കോഹ്ലി മുന്നിൽ നിന്ന് നയിക്കുന്നു. സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യുസിലൻഡ് ടീമുകൾക്കും ലോകകപ്പ് സെമിയിലേക്ക് എത്താൻ സാധിക്കുമെന്നും സനത് ജയസൂര്യ വിലയിരുത്തി.

ആലുവ രാജഗിരി ആശുപത്രിയിൽ റോബോട്ടിക് സർജറി സെന്റർ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ഇതിഹാസം. ലോകകപ്പിൽ ശ്രീലങ്കൻ ടീമിന്റെ പ്രകടനത്തിൽ രാജ്യം മുഴുവൻ നിരാശയിലെന്നും ജയസൂര്യ പറഞ്ഞു. തോൽവിയെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, സെലക്ടർമാരോടും കോച്ചിനോടും കളിക്കാരോടും വിശദീകരണം തേടിയിട്ടുണ്ടെന്നും സനത് ജയസൂര്യ വ്യക്തമാക്കി.

പരിക്കേറ്റതിനെ തുടർന്ന് ഹാർദിക് പാണ്ഡ്യ പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയാണെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി. മികച്ച ഓൾറൗണ്ടറാണ് ഹാർദിക്. പകരം വെയ്ക്കാൻ പറ്റിയ മികച്ച താരങ്ങൾ ഇന്ത്യക്കുണ്ടെന്നത് ആശ്വാസകരമാണെന്നും ജയസൂര്യ റിപ്പോർട്ടറിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us