പിറന്നാളില് പിറന്ന സെഞ്ച്വറി; റെക്കോര്ഡില് ക്രിക്കറ്റ് ദൈവത്തിനൊപ്പമെത്തി കിങ് കോഹ്ലി

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിലാണ് മുന് ഇന്ത്യന് നായകന് തന്റെ ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി സ്വന്തമാക്കിയത്.

dot image

കൊല്ക്കത്ത: ആ നേട്ടത്തിനൊപ്പമെത്താന് കിങ് കോഹ്ലിക്ക് ഇതിലും മികച്ചൊരു ദിവസമുണ്ടാവില്ല. നീണ്ട കാത്തിരിപ്പിനൊടുവില് ഏറ്റവും കൂടുതല് ഏകദിന സെഞ്ച്വറിയെന്ന റെക്കോര്ഡില് ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്ക്കറിനൊപ്പം കോഹ്ലിയെത്തിയത് തന്റെ ജന്മദിനത്തില്. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിലാണ് മുന് ഇന്ത്യന് നായകന് തന്റെ ഏകദിന കരിയറിലെ 49-ാം സെഞ്ച്വറി സ്വന്തമാക്കിയത്.

463 മത്സരങ്ങളിൽ നിന്ന് 452 ഇന്നിങ്സുകളിലാണ് സച്ചിന് 49 സെഞ്ച്വറി നേടിയത്. എന്നാൽ കോഹ്ലിക്ക് സച്ചിനൊപ്പമെത്താൻ വേണ്ടിവന്നത് 290 മത്സരങ്ങളിലെ 277 ഇന്നിങ്സുകളാണ്. അതേസമയം, അർധസെഞ്ച്വറികളിൽ സച്ചിന് ഏറെ മുന്നിലാണ്. സച്ചിന് 96 അർധസെഞ്ച്വറി നേടിയപ്പോൾ കോഹ്ലിയുടെ സമ്പാദ്യം 71 ആണ്.

കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർധസെഞ്ച്വറിയുടെയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. കോഹ്ലി 121 പന്തിൽ പത്ത് ഫോറടക്കം 101 റൺസെടുത്ത് പുറത്താവാതെ നിന്നു. അതേസമയം 77 റൺസെടുത്താണ് ശ്രേയസ് അയ്യർ പുറത്തായത്. അവസാന ഓവറുകളില് കോഹ്ലിയെ സാക്ഷിയാക്കി ജഡേജ തകര്ത്തടിച്ചതോടെ ടീം ടോട്ടല് 326 ലെത്തി. അവസാനക്കാരനായി ക്രീസിലെത്തിയ ജഡേജ വെറും 15 പന്തില് നിന്ന് 29 റണ്സ് അടിച്ചുകൂട്ടി പുറത്താവാതെ നിന്നു.

dot image
To advertise here,contact us
dot image