അസലങ്കയുടെ അസല് കളി; ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു താരം ടൈംഡ് ഔട്ടായതും മത്സരത്തിന്റെ പ്രത്യേകതയാണ്.

dot image

ഡൽഹി: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് ഭേദപ്പെട്ട വിജയലക്ഷ്യമുയർത്തി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിൽ എല്ലാവരും പുറത്തായി. ചരിത് അസലങ്കയുടെ തകർപ്പൻ സെഞ്ചുറിയാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുൻ നിരയിൽ പത്തും നിസങ്കയും സദീര സമരവിക്രമയും 41 റൺസ് വീതമെടുത്തതാണ് പ്രധാന നേട്ടങ്ങൾ.

അഞ്ചാമനായി ക്രീസിലെത്തിയ ചരിത് അസലങ്ക ശ്രീലങ്കയുടെ രക്ഷകനായി. 105 പന്തിൽ 108 റൺസെടുത്ത അസലങ്ക പുറത്താകുമ്പോൾ ലങ്കൻ സ്കോർ എട്ടിന് 278ലെത്തി. 34 റൺസെടുത്ത ധനഞ്ജയ ഡി സിൽവയും 22 റൺസെടുത്ത മഹേഷ് തീക്ഷണയും അസലങ്കയ്ക്ക് മികച്ച പിന്തുണ നൽകി.

ക്രിക്കറ്റ് ചരിത്രത്തിലാദ്യം; എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട്

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു താരം ടൈംഡ് ഔട്ടായതും മത്സരത്തിന്റെ പ്രത്യേകതയാണ്. ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസാണ് നാണക്കേടിന്റെ റെക്കോർഡുമായി മടങ്ങിയത്. ബംഗ്ലാദേശ് നിരയിൽ തൻസീം ഹസ്സൻ മൂന്ന് വിക്കറ്റെടുത്തു. ഷക്കീബ് അൽ ഹസ്സനും ഷോറിഫുൾ ഇസ്ലാമും രണ്ട് വീതം വിക്കറ്റുകൾ പങ്കിട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us