പൂനെ: ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ മികച്ച സ്കോർ ഉയർത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. ബെൻ സ്റ്റോക്സിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. 87 റൺസെടുത്ത് ഡേവിഡ് മലാനും 51 റൺസെടുത്ത് ക്രിസ് വോക്സും ഇംഗ്ലണ്ട് ഇന്നിംഗ്സിൽ നിർണായകമായി.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഡേവിഡ് മലാൻ നൽകിയ മികച്ച തുടക്കം ആദ്യ വിക്കറ്റുകളിൽ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ജോണി ബെയർസ്റ്റോ 15 റൺസും ജോ റൂട്ട് 28 റൺസും സംഭാവന ചെയ്തു. 87 റൺസെടുത്ത് മലാൻ റൺഔട്ട് ആയതിന് പിന്നാലെ സ്റ്റോക്സ് ക്രീസിലെത്തി. എങ്കിലും ഹാരി ബ്രൂക്ക് 11, ജോസ് ബട്ലർ അഞ്ച്, മൊയീൻ അലി നാല് എന്നിവർ അതിവേഗം മടങ്ങി. ഇതോടെ ഇംഗ്ലണ്ട് ആറിന് 192 എന്ന് തകർന്നു.
ലോകകപ്പിൽ ഇന്ത്യയ്ക്കായി പ്രത്യേക പന്ത്, ഡിആർഎസ് കൃത്രിമം; പാക് മുൻ താരത്തിന് മറുപടിയുമായി ഷമിക്രീസ് വോക്സ് ക്രീസിലെത്തിയതോടെ കളി മാറി. സ്റ്റോക്സിനൊപ്പം ഏഴാം വിക്കറ്റിൽ 129 റൺസ് കൂട്ടിച്ചേർത്തു. 51 റൺസെടുത്ത് വോക്സ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് വില്ലി ആറ് റൺസ് മാത്രമെടുത്ത് പുറത്തായി. ഒമ്പതാമനായി 108 റൺസെടുത്ത് ബെൻ സ്റ്റോക്സ് പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ 330 കടന്നിരുന്നു. ആറ് ഫോറും ആറ് സിക്സും സഹിതമാണ് സ്റ്റോക്സിന്റെ ഇന്നിംഗ്സ്. നെതർലൻഡ്സിനായി ബാസ് ഡി ലീഡ്സ് മൂന്ന് വിക്കറ്റെടുത്തു. ആര്യൻ ദത്തും ലോങ് വാൻ വീക്കും രണ്ട് വീതം വിക്കറ്റുകളുമെടുത്തു.