ഓസ്ട്രേലിയന് ക്യാപ്റ്റന് മെഗ് ലാനിങ് അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ചു

13 വര്ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് താരം വിരാമമിട്ടത്.

dot image

മെല്ബണ്: ഓസ്ട്രേലിയന് വനിതാ ടീം ക്യാപ്റ്റന് മെഗ് ലാനിങ് അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിച്ചു. 31-ാം വയസിലാണ് അപ്രതീക്ഷിത തീരുമാനം. ഓസ്ട്രേലിയന് കുപ്പായത്തില് 182 മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 13 വര്ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനാണ് മെഗ് ലാനിങ് വിരാമമിട്ടത്.

'അന്താരാഷ്ട്ര കരിയറില് നിന്ന് പിന്മാറാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടിയാണ് എടുത്തത്. പക്ഷേ ഇതാണ് ശരിയായ സമയമെന്ന് എനിക്ക് തോന്നുന്നു. 13 വര്ഷത്തെ അന്താരാഷ്ട്ര കരിയര് ആസ്വദിക്കാനുള്ള അവിശ്വസനീയമായ ഭാഗ്യം എനിക്കുണ്ടായിരുന്നു. ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളില് എനിക്ക് അഭിമാനമുണ്ട്', ലാനിങ് പറഞ്ഞു. കരിയറിലുടനീളം തന്നെ പിന്തുണച്ച കുടുംബത്തിനും ടീമംഗങ്ങള്ക്കും ആരാധകര്ക്കും നന്ദി അറിയിക്കുന്നുവെന്നും ലാനിങ് കൂട്ടിച്ചേര്ത്തു.

2010ല് തന്റെ 18-ാം വയസിലാണ് മെഗ് ലാനിങ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. കരിയറിലുടനീളം 241 മത്സരങ്ങളില് താരം കളിച്ചു. 2014ലാണ് ഓസീസിന്റെ നായികയാകുന്നത്. നാല് ട്വന്റി20 ലോകകപ്പ്, ഒരു ഏകദിന ലോകകപ്പ്, കോമണ്വെല്ത്ത് ഗെയിംസ് മെഡല് എന്നിവ ഓസ്ട്രേലിയന് വനിതാ ടീം സ്വന്തമാക്കുന്നത് മെഗ് ലാനിങ്ങിന്റെ ക്യാപ്റ്റന്സിയിലാണ്. ഓസ്ട്രേലിയന് വനിതാ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂര്ണമെന്റായ ബിഗ് ബാഷ് ലീഗില് മെല്ബണ് സ്റ്റാര്സിന്റെയും വനിതാ പ്രീമിയര് ലീഗില് ഡല്ഹി ക്യാപ്റ്റന്സിന്റെയും താരമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us