കിവിസ് കുതിച്ചു; ശ്രീലങ്കയെ തകർത്ത് സെമി പ്രതീക്ഷ നിലനിർത്തി

നിലവിൽ ഒമ്പതാം സ്ഥാനത്തായ ശ്രീലങ്കയുടെ 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത പ്രതിസന്ധിയിലായി.

dot image

ബെംഗളൂരു: ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ അനായാസം മറികടന്ന് ന്യുസീലൻഡ് സെമി പ്രതീക്ഷകൾ നിലനിർത്തി. ശ്രീലങ്ക മുന്നോട്ടുവെച്ച 172 റൺസ് വിജയലക്ഷ്യം 23.2 ഓവറിൽ ന്യുസീലൻഡ് മറികടന്നു. വിജയത്തിലേക്കുള്ള യാത്രയിൽ കിവിസ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി. പക്ഷേ തോൽവിയോടെ ലോകകപ്പിൽ നിലവിൽ ഒമ്പതാം സ്ഥാനത്തായ ശ്രീലങ്കയുടെ 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത പ്രതിസന്ധിയിലായി. ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടണമെങ്കിൽ ഇനി ബംഗ്ലാദേശിന്റെയും നെതർലൻഡ്സിന്റെയും ഇംഗ്ലണ്ടിന്റെയും കടുത്ത തോൽവികൾ ഉണ്ടാകണം.

മത്സരത്തിൽ ടോസ് നേടിയ ന്യുസീലൻഡ് ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. തുടക്കം മുതൽ അടിച്ചുതകർക്കാനുള്ള ശ്രീലങ്കയുടെ തീരുമാനം പാളി. ആദ്യ 10 ഓവറിൽ 79 റൺസ് നേടിയെങ്കിലും അഞ്ച് വിക്കറ്റുകൾ ലങ്ക നഷ്ടപ്പെടുത്തി. കുശൽ പെരേരയുടെ 51 റൺസ് ആദ്യ 10 ഓവറിൽ സംഭവിച്ചു. പക്ഷേ പിന്നീട് ഒമ്പതാമനായി ക്രീസിലെത്തിയ മഹേഷ് തീക്ഷണ പുറത്താകാതെ നേടിയ 38 റൺസാണ് ശ്രീലങ്കൻ ഇന്നിംഗ്സ് നീട്ടികൊണ്ടുപോയത്. 10-ാം വിക്കറ്റിൽ ദിൽഷൻ മധുശങ്കയോടൊപ്പം 43 റൺസും തീക്ഷണ കൂട്ടിച്ചേർത്തു.

മറുപടി പറഞ്ഞ ന്യുസീലൻഡിന് ആദ്യ വിക്കറ്റിൽ 86 റൺസ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. പിന്നീട് അതിവേഗ ജയത്തിനായുള്ള ശ്രമത്തിനിടെ ന്യുസീലൻഡിന് തുടർച്ചയായി വിക്കറ്റ് നഷ്ടമായി. എങ്കിലും 26.4 ഓവർ ബാക്കിയാക്കിയുള്ള വിജയം ന്യുസീലൻഡിന്റെ നെറ്റ് റൺറേറ്റ് ഉയർത്തിയിട്ടുണ്ട്. എങ്കിലും സെമി സാധ്യത പാകിസ്താൻ-ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ-ദക്ഷിണാഫ്രിക്ക മത്സരഫലങ്ങളെയും ആശ്രയിച്ചിരിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us