ലണ്ടൻ: ഏകദിന ലോകകപ്പിൽ ഏറ്റവും മോശം പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ഒമ്പത് മത്സരങ്ങളിൽ ജയിക്കാനായത് വെറും മൂന്നെണ്ണത്തിൽ മാത്രം. പക്ഷേ ഇംഗ്ലണ്ട് ടീമിൽ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടായില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഇംഗ്ലണ്ട് ടീം ജോസ് ബട്ലറെ നായകനായി നിലനിർത്തി. ലോകകപ്പ് കളിച്ച ആറ് താരങ്ങളും വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കളിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റിയുമാണ് ഇംഗ്ലണ്ട് ടീം വെസ്റ്റ് ഇൻഡീസിൽ കളിക്കുക.
ഇംഗ്ലണ്ട് ടീമിൽ പൊളിച്ചെഴുത്ത് ആവശ്യമില്ലെന്നാണ് ജോസ് ബട്ലറുടെ അഭിപ്രായം. 2015ലെ ലോകകപ്പിൽ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. പക്ഷേ ഇയാൻ മോർഗനിൽ നിന്ന് നായക സ്ഥാനം എടുത്ത് മാറ്റിയില്ല. 2019ലെ ലോകകപ്പിൽ മോർഗൻ നായകനായ ടീം കിരീടം നേടി. മികച്ച ടീമായി മാറാൻ വലിയ മാറ്റങ്ങൾ വേണ്ടെന്ന് ജോസ് ബട്ലർ പ്രതികരിച്ചു.
ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, ഗസ് അറ്റ്കിൻസണ്, ഹാരി ബ്രൂക്ക്, ബ്രൈഡന് കാര്സ്, സാക്ക് ക്രൗളി, സാം കുറാൻ, ബെൻ ഡക്കറ്റ്, ടോം ഹാർട്ലി, വിൽ ജാക്സ്, ലയാം ലിവിംഗ്സ്റ്റോൺ, ഒലി പോപ്പ്, ഫിൽ സാൾട്ട്, ജോഷ് ടംഗ്, ജോൺ ടർണർ.
ട്വന്റി പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, മൊയീൻ അലി, ഗസ് അറ്റ്കിൻസണ്, ഹാരി ബ്രൂക്ക്, സാം കുറാൻ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ലയാം ലിവിംഗ്സ്റ്റോൺ, തൈമൽ മിൽസ്, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ജോഷ് ടംഗ്, റീസ് ടോപ്ലി, ജോൺ ടർണർ, ക്രിസ് വോക്സ്.