ബെംഗളൂരു: ഏകദിന ലോകകപ്പിൽ തകർപ്പൻ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. പക്ഷേ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് മുൻ താരം രവി ശാസ്ത്രി. ഇത്തവണ കിരീടം നേടിയില്ലെങ്കിൽ ഇനി അടുത്ത മൂന്ന് ലോകകപ്പ് കഴിയും വരെ ഇന്ത്യ കാത്തിരിക്കണമെന്നാണ് ശാസ്ത്രിയുടെ മുന്നറിയിപ്പ്.
രാജ്യം ഇന്ത്യയുടെ കിരീട നേട്ടത്തിനായി ഭ്രാന്തമായി കാത്തിരിക്കുകയാണ്. 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇതാണ് അവസരം. ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതൊന്നും ഒരു ദിവസംകൊണ്ട് സംഭവിച്ചതല്ല. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ താരങ്ങൾ അഞ്ച് വർഷമായി ഒന്നിച്ച് കളിക്കുന്നു. ഇന്ത്യൻ ടീമിന്റെ സ്ഥിരതയുടെ കാരണം ഇതാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
രണ്ട് സെഞ്ചുറി, മൂന്ന് അർദ്ധ സെഞ്ചുറി; ഓറഞ്ച് കൊട്ടാരം അടിച്ചു തകർത്ത് ഇന്ത്യ 410/4ഈ ലോകകപ്പിൽ ഇന്ത്യ ഷോർട് ബോളുകൾ അധികം എറിഞ്ഞിട്ടില്ല. വിക്കറ്റുകൾ വീഴ്ത്താൻ അപ്രതീക്ഷിതമായാണ് ഇന്ത്യ ഷോർട് ബോളുകൾ എറിയുന്നത്. 90 ശതമാനം പന്തുകളും ഇന്ത്യ വിക്കറ്റിന് നേരേയാണ് എറിഞ്ഞത്. മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.