ഇന്ത്യൻ എംപയർ; ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യൻ അപരാജിതകുതിപ്പ്

തേജാ നിഡമനൂരുവിന്റെ അർദ്ധ സെഞ്ചുറി മാത്രമാണ് ഡച്ച് മറുപടി.

dot image

ബെംഗളൂരു: ഏകദിന ലോകകപ്പിൽ തോൽവി അറിയാതെ ഇന്ത്യ ആദ്യ റൗണ്ട് പൂർത്തിയാക്കി. ഓസ്ട്രേലിയയ്ക്ക് മാത്രം സ്വന്തമായിരുന്ന അപരാജിത കുതിപ്പിന്റെ റെക്കോർഡാണ് ഇപ്പോൾ ഇന്ത്യയുടെ പേരിൽ കുറിക്കപ്പെട്ടത്. നെതർലൻഡ്സിനെതിരായ അവസാന മത്സരത്തിൽ 160 റൺസിന്റെ തകർപ്പൻ ജയം ഇന്ത്യ സ്വന്തമാക്കി. 411 റൺസിന്റെ വിജയലക്ഷ്യത്തിന് നെതർലൻഡ്സിന്റെ മറുപടി 250 റൺസേ ഉണ്ടായിരുന്നുള്ളൂ.

മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ്മയുടെ തീരുമാനം ബാറ്റിംഗ് തിരഞ്ഞെടുക്കുവാനായിരുന്നു. ആര്യൻ ദത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡായി. പകരമെറിഞ്ഞ ആദ്യ പന്തിൽ രോഹിത് ഫോറടിച്ച് നയം വ്യക്തമാക്കി. പിന്നീട് ഓരോത്തരായി വന്ന് അടിച്ചു തകർത്തു. ആദ്യ വിക്കറ്റിൽ 100 റൺസ് ഇന്ത്യൻ താരങ്ങൾ അടിച്ചെടുത്തു. 51 റൺസെടുത്ത് ശുഭ്മാൻ ഗിൽ ആദ്യം പുറത്തായി. പിന്നാലെ നായകൻ രോഹിത് ശർമ്മ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. 54 പന്തിൽ 61 റൺസെടുത്താണ് രോഹിത് ഡഗ് ഔട്ടിലേക്ക് മടങ്ങിയത്.

വിരാട് കോഹ്ലിയുടേതായിരുന്നു അടുത്ത ഊഴം. 56 പന്തിൽ 51 റൺസ് കോഹ്ലി അടിച്ചെടുത്തു. മൂന്നാം വിക്കറ്റ് നഷ്ടമാകുമ്പോൾ ഇന്ത്യൻ സ്കോർ 200ൽ എത്തിയിരുന്നു. പിന്നാലെ ശ്രേയസ് അയ്യരും കെ എൽ രാഹുലും അടിച്ചു തകർത്തു. നാലാം വിക്കറ്റിൽ 208 റൺസാണ് പിറന്നത്. ശ്രേയസ് അയ്യർ പുറത്താകാതെ 128 റൺസെടുത്തു. രാഹുൽ 102 റൺെസെടുത്ത് പുറത്തായി. അവസാന പന്തിൽ സൂര്യകുമാർ യാദവ് രണ്ട് റൺസെടുത്ത് ഇന്ത്യൻ സ്കോർ നാലിന് 410ലെത്തിച്ചു.

മറുപടി പറഞ്ഞ നെതർലാൻഡ്സ് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തി. അഞ്ച് റൺസ് എടുത്തപ്പോഴേയ്ക്കും ആദ്യ വിക്കറ്റ് നഷ്ടമായി. പക്ഷേ പിന്നീട് നെതർലൻഡ്സ് ചെറുത്തു. മാക്സ് ഒവോദ് 30ഉം കോളിൻ അക്കർമാൻ 35ഉം റൺസെടുത്ത് പൊരുതി. സിബ്രാന്ഡ് എങ്കല്ബ്രെച്ച് 45, തേജാ നിഡമനൂരു 37 എന്നിങ്ങനെയാണ് മറ്റ് ചെറുത്തുനിൽപ്പുകൾ. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതമെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us