അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില് ഞായറാഴ്ച ഇന്ത്യ ഓസീസിനോട് പരാജയപ്പെടുമ്പോള് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമേദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗാലറിയില് സന്നിഹിതരായിരുന്നു. 6 വിക്കറ്റിന് ഇന്ത്യ തോല്വി ഏറ്റുവാങ്ങിയതോടെ ഇന്ത്യന് കളിക്കാര് നിരാശരായാണ് ഗ്രൗണ്ട് വിട്ടത്. ഇന്ത്യന് ഡ്രസിങ്ങ് റൂം ദു:ഖത്തിലും നിരാശയിലും നിശബ്ദമായിരിക്കെയാണ് അവിടേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കടന്നു വന്നത്. നിരാശരായി തലകുമ്പിട്ട് നിന്നിരുന്ന ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മയെയും സ്റ്റാര് ബാറ്റര് വിരാട് കോഹ്ലിയെയും ചേര്ത്ത് പിടിച്ച് ഡ്രസിങ്ങ് റൂമിന്റെ നിരാശമാറ്റാന് കടന്നുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. ഒപ്പം ആഭ്യന്തരമന്ത്രി അമിത് ഷായും ഉണ്ടായിരുന്നു.
#WATCH | Prime Minister Narendra Modi met Team India in their dressing room after the ICC World Cup Finals at Narendra Modi Stadium in Ahmedabad, Gujarat on 19th November.
— ANI (@ANI) November 21, 2023
The PM spoke to the players and encouraged them for their performance throughout the tournament.
(Video:… pic.twitter.com/ZqYIakoIIj
രോഹിത്, വിരാട് കോഹ്ലി തുടങ്ങിയവര് നിരാശരായി നില്ക്കുന്നത് കണ്ട് പ്രധാനമന്ത്രി മോദി ടീം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമില് അവരോടൊപ്പം ചേര്ന്ന് അവരുടെ ആവേശം ഉയര്ത്താന് ശ്രമിച്ചു. 'നിങ്ങള് തുടര്ച്ചയായി 10 കളികള് വിജയിച്ചു. ഈ തോല്വി സാധാരണമാണ്, അത് സംഭവിച്ചുകൊണ്ടേയിരിക്കും. ദയവായി പുഞ്ചിരിക്കൂ, രാജ്യം മുഴുവന് നിങ്ങളെ ശ്രദ്ധിക്കുന്നു. നിങ്ങളെ വന്ന് കാണണം എന്ന് കരുതി' പ്രധാനമന്ത്രി ഇരുവരുടെയും കൈകൾ കൊരുത്ത് പിടിച്ചു പറഞ്ഞു.
തുടര്ന്ന് കോച്ച് ദ്രാവിഡ് രാഹുലിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. രവീന്ദ്ര ജഡേജയോട് 'ക്യാ ബാബു' എന്ന് ചോദിച്ച പ്രധാനമന്ത്രി ഗുജറാത്തിയില് എന്തോ പറയുകയും ജഡേജ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ശുഭ്മാന് ഗില്ലിന് ഹസ്തദാനം ചെയ്ത മോദി മുഹമ്മദ് ഷമിയെ ചേര്ത്ത് പിടിച്ച് തലയില് തലോടി. 'നന്നായി ഷമി. ഇത്തവണ നിങ്ങള് നന്നായി കളിച്ചു' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
'നിങ്ങള് ഗുജറാത്തി സംസാരിക്കുന്നുണ്ടോ' എന്നായിരുന്നു ബുംറയ്ക്ക് ഹസ്തദാനം നല്കി പ്രധാനമന്ത്രിയുടെ ചോദ്യം. 'കുറച്ച്' എന്ന് ബുംറ മറുപടി പറയുകയും ചെയ്തു. ഡ്രസിങ്ങ് റൂമില് നിന്ന് മടങ്ങുന്നതിന് മുമ്പ് ഇന്ത്യന് ടീമിനെ പ്രധാനമന്ത്രി ഡല്ഹിക്ക് ക്ഷണിക്കുകയും ചെയ്തു. നിിങ്ങള് വളരെ കഠിനാധ്വാനം ചെയ്യുകയും മികച്ച രീതിയില് കളിക്കുകയും ചെയ്തു. ഒരുമിച്ച് നില്ക്കുകയും പരസ്പരം പ്രചോദിപ്പിക്കുകയും ചെയ്യുക. കൂടാതെ, നിങ്ങള് എപ്പോഴെങ്കിലും ഫ്രീ അയിരിക്കുകയും ഡല്ഹിയില് ഉണ്ടായിരിക്കുകയും ചെയ്താല് നമുക്ക് വീണ്ടും കണ്ടുമുട്ടാം. എല്ലാവരെയും സ്നേഹപൂര്വ്വം ക്ഷണിക്കുന്നു' എന്നായിരുന്നു പ്രധാനമന്ത്രി ഇന്ത്യന് ടീം അംഗങ്ങളോട് പറഞ്ഞത്.