മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. ഈ മാസം 29ന് ആരംഭിക്കുന്ന പരമ്പരയില് മൂന്ന് മത്സരങ്ങളാണുള്ളത്. ഡിസംബര് ഒന്ന്, മൂന്ന് തീയതികളിലാണ് മറ്റു രണ്ട് മത്സരങ്ങള്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുക.
ഇന്ത്യന് വനിതാ സീനിയര് ടീമിലെത്തിയ ആദ്യ മലയാളി താരമാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നു മണി. ഈ വര്ഷം ജൂലൈയില് ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലാണ് 24കാരിയായ മിന്നു ഇന്ത്യന് കുപ്പായത്തില് അരങ്ങേറിയത്. അരങ്ങേറ്റ പരമ്പരയില് തന്നെ അഞ്ച് വിക്കറ്റുകള് സ്വന്തമാക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാന് താരത്തിന് സാധിച്ചു. ചൈനയിലെ ഹാങ്ചൗവില് നടന്ന ഏഷ്യന് ഗെയിംസില് സ്വര്ണം നേടിയ ഇന്ത്യന് ടീമിലും മിന്നു അംഗമായിരുന്നു.
🚨India A Squad for England T20 Series🚨
— Indian Domestic Cricket Forum - IDCF (@IDCForum) November 24, 2023
🏟️ Wankhede Stadium, Mumbai
📆 29th Nov, 01st Dec & 03rd Dec 2023#BCCI #CricketTwitter pic.twitter.com/KLQlzk5kE5
ഇന്ത്യ എ ടീം: മിന്നു മണി (ക്യാപ്റ്റന്), കനിക അഹൂജ, ഉമ ഛേത്രി, ശ്രേയാങ്ക പാട്ടീല്, ഗോങ്കാടി തൃഷ, വൃന്ദ ദിനേഷ്, ജ്ഞാനാനന്ദ ദിവ്യ, ആരുഷി ഗോയല്, ദിഷ കസത്, റാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബറെഡ്ഡി, മോണിക പട്ടേല്, കശ്വീ ഗൗതം, ജിന്റിമണി കലിറ്റ, പ്രകാശിക നായിക്.