മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിന് മുമ്പെ താരമാറ്റങ്ങൾ അത്ഭുതപ്പെടുത്തുകയാണ്. ഗുജറാത്ത് ടൈറ്റൻസ് വിട്ട് ഹർദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിൽ എത്തുന്നതാണ് അതിൽ പ്രധാനം. 2022ൽ മാത്രം ഐപിഎല്ലിന്റെ ഭാഗമായ ഗുജറാത്ത് അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഹർദിക് പാണ്ഡ്യ നായകനായ ടീം ആദ്യ സീസണിൽ ചാമ്പ്യന്മാരായി. രണ്ടാം സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിസ്റ്റുകളുമായി. പാണ്ഡ്യയെ ഗുജറാത്ത് റിലീസ് ചെയ്തപ്പോൾ ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു.
പാണ്ഡ്യ ഗുജറാത്ത് വിടുമ്പോൾ പുതിയ നായകൻ ആരെന്ന ആകാംക്ഷയാണ് ഉയരുന്നത്. ശുഭ്മാൻ ഗില്ലും കെയ്ൻ വില്യംസണും തമ്മിലാണ് പ്രധാന മത്സരം. പരിചയ സമ്പത്താണ് കെയ്ൻ വില്യംസണിന്റെ കൈമുതൽ. ഐപിഎല്ലിൽ മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകനായിരുന്നു. 2018ൽ ടീമിനെ ഫൈനലിൽ എത്തിക്കാനും വില്യംസൺ കഴിഞ്ഞു. ന്യുസിലൻഡ് ദേശീയ ടീമിലും വില്യംസണിന്റെ ക്യാപ്റ്റൻസി ഏറെ മികച്ചതാണ്.
രോഹിത് ശർമ്മ തനിക്ക് നൽകിയത് വലിയ പിന്തുണ: സഞ്ജു സാംസൺയുവരക്തമാണ് ഗുജറാത്തിന് വേണ്ടതെങ്കിൽ ശുഭ്മാൻ ഗില്ലിനെ പരിഗണിക്കും. കഴിഞ്ഞ രണ്ട് സീസണിൽ ഗുജറാത്തിന്റെ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് ഗിൽ. ഇതുവരെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയിട്ടില്ലെന്നതാണ് ഗില്ലിന്റെ പ്രധാന തിരിച്ചടി. ഗില്ലും വില്യംസണും ഒഴികെയുള്ള പേരുകൾ ഉയർന്നുവരാൻ സാധ്യത കുറവാണ്.