ഇസ്ലാമാബാദ്: ഏഷ്യാ കപ്പിന് പിന്നാലെ 2025ലെ ഐസിസി ചാമ്പ്യന്സ് ട്രോഫി വേദിയും പാകിസ്താന് നഷ്ടമായേക്കുമെന്ന് റിപ്പോര്ട്ടുകള്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ സംഘര്ഷങ്ങള് കാരണമാണ് വേദി പാകിസ്താന് പുറത്തേക്ക് മാറ്റാന് തീരുമാനമായത്. 2025 ഫെബ്രുവരി മുതല് മാര്ച്ച് വരെ നടക്കുന്ന ടൂര്ണമെന്റ് യുഎഇയിലോ അല്ലെങ്കില് 2023 ഏഷ്യാ കപ്പ് പോലെ ഹൈബ്രിഡ് മോഡലായോ നടത്തിയേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.
'ഇതാ ഞങ്ങളുടെ പുതിയ നായകന്മാര്'; ബാബറിന്റെ പകരക്കാരെ പ്രഖ്യാപിച്ച് പാകിസ്താന് ക്രിക്കറ്റ് ബോര്ഡ്ഷെഡ്യൂളിങ് പ്രകാരം 2003 ഏഷ്യാ കപ്പിന് വേദിയായി നിശ്ചയിക്കപ്പെട്ടത് പാകിസ്താനായിരുന്നു. എന്നാല് പാകിസ്താനിലേക്ക് യാത്ര ചെയ്യാന് ഇന്ത്യ തയ്യാറാവാത്തതിനാല് മത്സരങ്ങള് ഏഷ്യന് ക്രിക്കറ്റ് കൗണ്സില് (എസിസി) ശ്രീലങ്കയിലേക്കും വിഭജിക്കാന് നിര്ബന്ധിതരാവുകയായിരുന്നു. തുടര്ന്ന് നാല് മത്സരങ്ങള് മാത്രമാണ് പാകിസ്താനില് നടന്നത്. ശേഷിച്ച ഒന്പത് മത്സരങ്ങളും ശ്രീലങ്കയാണ് വേദിയായത്. 2008 മുതല് പാകിസ്താനില് ഇന്ത്യ ക്രിക്കറ്റ് കളിച്ചിട്ടില്ല.
ബാബര് അസം പാകിസ്താന്റെ ക്യാപ്റ്റന് സ്ഥാനം ഒഴിഞ്ഞുഅതേസമയം ചാമ്പ്യന്സ് ട്രോഫി വേദി സംബന്ധിച്ചു പാക് ക്രിക്കറ്റ് ബോര്ഡ് ഐസിസിയുമായി ചര്ച്ച നടത്തിയിരുന്നു. ചാമ്പ്യന്സ് ട്രോഫി മത്സരത്തിന്റെ വേദി തങ്ങള്ക്കു തന്നെ അനുവദിച്ച് ഒപ്പു വയ്ക്കണമെന്നും ഇന്ത്യ മത്സരിക്കാന് എത്തിയില്ലെങ്കില് നഷ്ടപരിഹാരം നല്കണമെന്നും പിസിബി വ്യക്തമാക്കിയതായും റിപ്പോര്ട്ടുകളുണ്ട്.