ഇന്ത്യന് വിജയം മിന്നുവിന്റെ 'കൈകളില്'; ഇംഗ്ലണ്ട് എ ടീമിനെ മൂന്ന് റൺസിന് തകർത്ത് ഇന്ത്യൻ വനിതകൾ

ആർമിറ്റേജിനെ മിന്നു മണി സ്വന്തം ബൗളിംഗിൽ പിടികൂടിയതോടെ മത്സരം മാറി.

dot image

മുംബൈ: ഇംഗ്ലണ്ട് വനിത എ ടീമിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വിജയം. ആവേശകരമായ മത്സരത്തിനൊടുവിൽ ഇംഗ്ലണ്ട് എ ടീമിനെ മൂന്ന് റൺസിനാണ് ഇന്ത്യൻ എ ടീം പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ മത്സരം കൈവിട്ടുവെന്ന് കരുതി ശേഷമാണ് ഇന്ത്യയുടെ ആവേശകരമായ തിരിച്ചുവരവ്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഉമ ഛേത്രിയെ ഇന്ത്യയ്ക്ക് വേഗം നഷ്ടപ്പെട്ടു. പിന്നീട് എത്തിയവരെല്ലാം ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തു. ദിനേശ് വൃന്ദ 22, ദിഷ കസത് 25, ജി ദിവ്യ 22 എന്നിവർ നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് നഷ്ടപ്പെടുത്തി. 15 റൺസെടുത്ത അരൂഷിയും 19 റൺസെടുത്ത കനിക അഹുജയും അവസാന ഓവറുകളിൽ നിർണായക സംഭവാനകൾ നൽകി. മലയാളി താരം മിന്നു മണി രണ്ട് പന്തിൽ മൂന്ന് റൺസെടുത്ത് പുറത്തായി. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റിന് 134 റൺസെടുത്തു.

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. ഒരു ഘട്ടത്തിൽ മൂന്നിന് 40 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എങ്കിലും ഹോളി ആർമിറ്റേജിന്റെ അർദ്ധ സെഞ്ചുറി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. പക്ഷേ ആർമിറ്റേജിനെ മിന്നു മണി സ്വന്തം ബൗളിംഗിൽ പിടികൂടിയതോടെ മത്സരം മാറി. 110ന് മൂന്ന് എന്ന നിലയിൽ നിന്ന ശേഷം ഇംഗ്ലണ്ട് വനിതകൾ എട്ടിന് 131 എന്ന നിലയിലേക്ക് വീണു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us