ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരെ ചൊവ്വാഴ്ച നടന്ന മൂന്നാം ടി20യില് ഇന്ത്യ അഞ്ച് വിക്കറ്റുകള്ക്ക് പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില് ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തില് അടിയറവ് പറയുകയായിരുന്നു. ഇന്ത്യ ഉയര്ത്തിയ 223 റണ്സ് വിജയലക്ഷ്യം സൂപ്പര് താരം ഗ്ലെന് മാക്സ്വെല്ലിന്റെ തകര്പ്പന് സെഞ്ച്വറിക്കരുത്തില് കങ്കാരുപ്പട നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് മറികടക്കുകയായിരുന്നു.
ഇന്ത്യയെ തകര്ത്തെറിഞ്ഞ 'മാക്സ്വെല് മാജിക്'; മൂന്നാം ടി20 ഓസീസിന്പരാജയത്തിന് പിന്നാലെ നാണക്കേടിന്റെ റെക്കോര്ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന് പേസര് പ്രസിദ്ധ് കൃഷ്ണ. ഇന്ത്യന് നിരയില് ഏറ്റവും മോശം രീതിയില് പന്തെറിഞ്ഞ താരമാണ് പ്രസിദ്ധ് കൃഷ്ണ. നാല് ഓവറില് 17.00 എക്കോണമിയില് വിക്കറ്റുകളൊന്നും നേടാതെ 68 റണ്സാണ് താരം വഴങ്ങിയത്. ആദ്യ മൂന്ന് ഓവറുകളില് 15 എന്ന എക്കോണമിയില് 45 റണ്സ് വഴങ്ങിയ പ്രസിദ്ധ് അവസാന ഓവറില് മാത്രം 23 റണ്സാണ് വഴങ്ങിയത്. 20-ാം ഓവറില് നാല് ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് പ്രസിദ്ധ് വിട്ടുകൊടുത്തത്.
ഇന്ത്യയ്ക്കെതിരായ സെഞ്ച്വറിപ്പോരാട്ടം; റെക്കോര്ഡില് ഹിറ്റ്മാനൊപ്പമെത്തി മാക്സ്വെല്ഇതോടെ ഒരു ടി20 മത്സരത്തില് ഏറ്റവുമധികം റണ്സ് വഴങ്ങിയ ഇന്ത്യന് താരമെന്ന നാണക്കേടിൻ്റെ റെക്കോര്ഡാണ് പ്രസിദ്ധിനെ തേടിയെത്തിയത്. മോശം റെക്കോര്ഡില് സ്റ്റാര് സ്പിന്നര് യുസ്വേന്ദ്ര ചഹലിനെയാണ് പ്രസിദ്ധ് മറികടന്നത്. 2018 ഫെബ്രുവരി 21ന് സെഞ്ചൂറിയനില് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 മത്സരത്തിലാണ് ചഹല് ഏറ്റവുമധികം റണ്സ് വിട്ടുകൊടുത്ത ഇന്ത്യന് താരമെന്ന റെക്കോര്ഡ് സ്വന്തം പേരിലാക്കിയത്. അന്ന് നാല് ഓവറില് 64 റണ്സാണ് ചഹല് വഴങ്ങിയത്.